Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sep 2020 11:58 PM GMT Updated On
date_range 27 Sep 2020 11:58 PM GMTപഞ്ചായത്തുകളില്‍ ഇൻറലിജൻറ് ഇ-ഗവേണന്‍സ്: ഉദ്ഘാടനം ഇന്ന്
text_fieldsbookmark_border
കണ്ണൂർ: ഗ്രാമപഞ്ചായത്തുകള്‍ ഇൻറലിജൻറ് ഇ- ഗവേണന്‍സ് സംവിധാനത്തിലേക്കാക്കുന്നതിൻെറ ഭാഗമായി ആരംഭിച്ച ഇൻറഗ്രേറ്റഡ് ലോക്കല്‍ ഗവേണന്‍സ് മാനേജ്മൻെറ് സിസ്റ്റം (ഐ.എല്‍.ജി.എം.എസ്) ജില്ലതല ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 10.30ന് വ്യവസായമന്ത്രി ഇ.പി. ജയരാജന് ഓണ്‍ലൈനായി നിര്‍വഹിക്കും. കല്യാശ്ശേരി ജൂബിലി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ടി.വി. രാജേഷ് എം.എല്‍.എ അധ്യക്ഷത വഹിക്കും. പഞ്ചായത്തുകളില്‍നിന്നു പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍ സമയബന്ധിതമായി കാര്യക്ഷമതയോടെയും സുതാര്യതയോടെയും ലഭ്യമാക്കുന്നതിന് ഓപണ്‍ സോഴ്സ് സാങ്കേതികവിദ്യയില്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന് വികസിപ്പിച്ചിട്ടുള്ള പുതിയ സോഫ്റ്റ്വെയര് സംവിധാനമാണ് ഇൻറഗ്രേറ്റഡ് ലോക്കല്‍ ഗവേണന്‍സ് മാനേജ്മൻെറ് സിസ്റ്റം. സര്‍ക്കാറിൻെറ നൂറുദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി 150 ഗ്രാമപഞ്ചായത്തുകളിലാണ് സോഫ്റ്റ്വെയര് പ്രവര്‍ത്തനം ആരംഭിക്കുന്നത്. സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story