Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2020 5:28 AM IST Updated On
date_range 7 Sept 2020 5:28 AM ISTഅനാഥ മക്കളുടെ നന്മക്ക് സമർപ്പിച്ച ജീവിതം
text_fieldsbookmark_border
പുതിയതെരു: താജുൽ ഉലൂം യതീംഖാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താർ ഹാജിയുടെ നിര്യാണത്തിലൂടെ നാടിന് നഷ്ടമായത് അനാഥക്കുട്ടികളുടെ നന്മക്ക് സമർപ്പിച്ച ജീവിതത്തിനുടമയെ. ഓർഫനേജ് അസോസിയേഷൻ ജില്ല സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ പദവികൾ വഹിച്ച സത്താർ ഹാജി കേരളത്തിലുടനീളമുള്ള 2,000 സാമൂഹ്യക്ഷേമ സ്ഥാപനങ്ങളുടെ വലിയ കൂട്ടായ്മയായി പ്രസ്ഥാനത്തെ വളർത്തുന്നതിൽ ഫാ.യോഹന്നാൻ റമ്പാൻ, ടി.കെ. പരീകുട്ടി ഹാജി, കെ. അബ്ദുല്ല ഹാജി, ഫാ.മാത്യു കെ. ജോൺ, ഫാ. റോയ് മാത്യു വടക്കയിൽ, സി.പി. കുഞ്ഞി മുഹമ്മദ്, സുലൈമാൻ കുഞ്ഞ് എന്നിവരുടെ കൂടെ കേരളം മുഴുവൻ സഞ്ചരിച്ചു നടത്തിയ പ്രവർത്തനങ്ങൾ മാതൃകാപരമായിരുന്നു. സ്ഥാപനങ്ങളുടെ പ്രതിനിധിയായി ഓർഫനേജ് കൺട്രോൾ ബോർഡിലേക്ക് വിജയിച്ച സത്താർ ഹാജി മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളുടെ ചുമതല വഹിച്ചുകൊണ്ട് അനാഥശാലകളുടെ അംഗീകാരത്തിനും കുട്ടികളുടെ ഗ്രാൻഡ് വിതരണത്തിനും ചെയ്ത സേവനങ്ങൾ ഒട്ടേറെ സ്ഥാപനങ്ങളുടെ വളർച്ചക്ക് ഗുണം ചെയ്യുന്നതായി. ഓർഫനേജ് ഫെസ്റ്റുകളുടെ നടത്തിപ്പിലും സത്താർ ഹാജി സജീവമായിരുന്നു. മുസ്ലിം അനാഥാലയങ്ങളുടെ കൂട്ടായ്മയായ മുസ്ലിം ഓർഫനേജസ് കോഒാഡിനേഷൻ കമ്മിറ്റിക്ക് രൂപം നൽകുന്നതിലും സത്താർ ഹാജിയുടെ നേതൃഗുണം പ്രകടമായിരുന്നു. ചാലാട് മൂകാംബിക ബാലിക സദനത്തിൻെറ ഉദ്ഘാടനവേളയിലും ഇരിട്ടിയിലെ സച്ചിദാനന്ദ ബാല മന്ദിരത്തിൻെറ കീഴിലുള്ള വൃദ്ധസദനത്തിൻെറ ഉദ്ഘാടനത്തിലും അദ്ദേഹം ചെയ്ത പ്രസംഗങ്ങൾ മാനവ മൈത്രിയുടെ മഹത്തായ സന്ദേശം വിളിച്ചോതുന്നതായിരുെന്നന്ന് ഓർഫനേജ് അസോസിയേഷൻ സംസ്ഥാന ട്രഷറർ അഡ്വ. പി.വി. സൈനുദ്ദീൻ ഒാർക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story