Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sep 2020 11:58 PM GMT Updated On
date_range 2020-09-07T05:28:19+05:30അംഗൻവാടിയും ഹോമിയോ ഡിസ്‌പെൻസറി കെട്ടിടവും ഉദ്ഘാടനം ചെയ്തു
text_fieldsപാനൂർ: നഗരസഭ പുത്തൂർ മടപ്പുരക്ക് സമീപം നിർമിച്ച അഭയ അംഗൻവാടിയും ഹോമിയോ ഡിസ്‌പെൻസറി കെട്ടിടവും മന്ത്രി കെ.കെ. ശൈലജ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. കെ. മുരളീധരൻ എം.പി മുഖ്യാതിഥിയായി. നഗരസഭ ചെയർപേഴ്സൺ ഇ.കെ. സുവർണ അധ്യക്ഷതവഹിച്ചു. വാർഡ് കൗൺസിലർ മടപ്പുര ചന്ദ്രൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.എ. നാസർ, കൗൺസിലർമാരായ വി. ഹാരിസ്, കെ.കെ. ചന്ദ്രൻ, കെ.കെ. സുധീർ കുമാർ, ഡി.എം.ഒ ഡോ. അബ്ദുൽ സലാം, ഉമ, മെഡിക്കൽ ഓഫിസർ ഡോ. ടീന ക്ലീറ്റസ്, നഗരസഭ സൂപ്രണ്ട് രാജഗോപാൽ എന്നിവർ സംസാരിച്ചു. ബാലിയിൽ ഫാത്തിമ ഹജ്ജുമ്മയുടെ സ്മരണക്ക് മക്കൾ ബാലിയിൽ മഹമൂദ് ഹാജിയും യൂസുഫ് ഹാജിയും സൗജന്യമായി നൽകിയ സ്ഥലത്ത് മുൻ മന്ത്രി കെ.പി. മോഹനൻ എം.എൽ.എയുടെ പ്രാദേശിക വികസന നിധിയിൽനിന്നും 2013-'14 ൽ അനുവദിച്ച എട്ട് ലക്ഷം രൂപ ഉപയോഗിച്ചാണ് അംഗൻവാടി പൂർത്തീകരിച്ചത്. 2014-'15സാമ്പത്തിക വർഷം പാനൂർ ഗ്രാമപഞ്ചായത്ത് നോൺ റോഡ് മെയിൻറനൻസ് ഫണ്ടിൽനിന്ന് അനുവദിച്ച എട്ടു ലക്ഷം രൂപ ഉപയോഗിച്ചാണ് ഹോമിയോ ഡിസ്പെൻസറി കെട്ടിടം പൂർത്തീകരിച്ചത്.
Next Story