Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sep 2020 11:58 PM GMT Updated On
date_range 6 Sep 2020 11:58 PM GMTകോവിഡ് നിയന്ത്രണപ്രവർത്തനങ്ങൾ നടപ്പാക്കുന്നതിൽ ഉദാസീനത -യു.ഡി.എഫ്
text_fieldsbookmark_border
തളിപ്പറമ്പ്: കോവിഡ് നിയന്ത്രണപ്രവർത്തനങ്ങൾ നടപ്പാക്കുന്നതിൽ പരിയാരം പഞ്ചായത്തിലെ ചില വാർഡുകൾ ഉദാസീനത കാട്ടുന്നതായി യു.ഡി.എഫ് പരിയാരം പഞ്ചായത്ത് കമ്മിറ്റി കുറ്റപ്പെടുത്തി. പാച്ചേനി വാർഡിൽ ജാഗ്രതക്കുറവ് മൂലം സമ്പർക്കത്തിലൂടെ രോഗം പകരുന്നതായും ആരോഗ്യവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നും യു.ഡി.എഫ് നേതൃയോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ പി.വി. അബ്ദുൽ ഷുക്കൂർ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി ഇ.ടി. രാജീവൻ, വനിത ലീഗ് ജില്ല സെക്രട്ടറി പി. സാജിത, പി.വി. സജീവൻ, സുരേശൻ പാച്ചേനി, വി.വി.സി. ബാലൻ, പി.വി. രാമചന്ദ്രൻ, പി.സി.എം. അഷ്റഫ്, കെ. ഇബ്രാഹിംകുട്ടി, അഷ്റഫ് പുളുക്കൂൽ, പി. നാരായണൻ, എം. ബഷീർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story