Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവിദ്യാഭ്യാസ പുരസ്കാരം...

വിദ്യാഭ്യാസ പുരസ്കാരം കൈമാറി

text_fields
bookmark_border
തലശ്ശേരി: തലശ്ശേരി മുസ്​ലിം അസോസിയേഷൻ സ്ഥാപക ഭാരവാഹികളായിരുന്ന ടി.പി. അബ്​ദുൽ ഖാദിർ, ടി.പി. മൂസക്കുട്ടി എന്നിവരുടെ സ്മരണക്കായി ഏർപ്പെടുത്തിയ വിദ്യാഭ്യാസ പുരസ്കാരം ൈകമാറി. തലശ്ശേരി മുബാറക്​ ഹയർ സെക്കന്‍ഡറി സ്കൂൾ പ്രിൻസിപ്പൽ എൻ.വി. അബ്​ദുൽ അഫ്സൽ, ഹെഡ്മാസ്​റ്റർ കെ. മുസ്തഫ എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്. പുരസ്കാര വിതരണ ചടങ്ങ് ഇ.ടി. മുഹമ്മദ് ബഷീർ എം.പി വിഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. ഡോ. ടി.പി. മുഹമ്മദ് പുരസ്കാര വിതരണം നടത്തി. പ്രസിഡൻറ് എ.പി. അഹമദ് അധ്യക്ഷത വഹിച്ചു. അഡ്വ. ടി.പി. സാജിദ്, ഡോ. നദീം ആബൂട്ടി, സി.കെ.പി. റയീസ്, പി.വി. റഹ്ദാദ്, അഫീഫ് ആബൂട്ടി, പി.കെ. നാസിം, റമീസ് പാറാൽ, എൻ.വി. അബ്​ദുൽ അഫ്സൽ, കെ. മുസ്തഫ എന്നിവർ സംസാരിച്ചു. സി.എ. അബൂബക്കർ സ്വാഗതവും കെ.പി. മുഹമ്മദ് റഫീഖ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:
Next Story