Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2020 5:28 AM IST Updated On
date_range 7 Sept 2020 5:28 AM ISTകലാപമുണ്ടാക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സി.പി.എം ശ്രമം –മുസ്ലിംലീഗ്
text_fieldsbookmark_border
ശ്രീകണ്ഠപുരം: ബോംബ് നിർമാണം സി.പി.എമ്മിൻെറ കുലത്തൊഴിലാണെന്നും നാട്ടിൽ കലാപമുണ്ടാക്കി വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി. ഇരിക്കൂർ നിയോജകമണ്ഡലം മുസ്ലിംലീഗ് മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർട്ടിക്ക് നിയന്ത്രണമുളള ആശുപത്രികളിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റവരെ വ്യാജപേരിൽ ചികിത്സിക്കുന്നതായുള്ള ആരോപണമുണ്ട്. ഇത് ഗൗരവമുള്ളതാണെന്നും കതിരൂർ സ്ഫോടനം ഉന്നത ഏജൻസി അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡൻറ് പി.ടി.എ കോയ മാസ്റ്റർ അധ്യക്ഷത വഹിച്ചു. അഡ്വ. എസ്. മുഹമ്മദ്, എം.പി.എ. റഹീം, ടി.എൻ.എ. ഖാദർ, വി.എ. റഹീം, വി.വി. അബ്ദുള്ള, സി.കെ. മുഹമ്മദ്, പി.കെ. ഷംസുദ്ദീൻ, കെ. മുഹമ്മദ് അഷറഫ് ഹാജി. യു.പി. അബ്ദുഹ്മാൻ, എം.എ. ഖലീൽ റഹ്മാൻ, എ. അഹമദ് കുട്ടി ഹാജി, സി. കുഞ്ഞി മുഹമ്മദ് ഹാജി, കെ.പി. മുഹമ്മദ് അഷറഫ്, കെ. മുഹമ്മദ് കുഞ്ഞി, എൻ.പി. സിദ്ദീഖ്, കെ.പി. അബ്ദുറഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story