Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപാലത്തായി പീഡനകേസ്:...

പാലത്തായി പീഡനകേസ്: പുനരന്വേഷണം ആവശ്യപ്പെട്ട് സത്യഗ്രഹം

text_fields
bookmark_border
തലശ്ശേരി: പാലത്തായി പീഡനകേസ് പുനരന്വേഷണം നടത്തുക, പോക്സോ വകുപ്പ് ചേർത്ത് പുതിയ കുറ്റപത്രം സമർപ്പിക്കുക, വിദ്യാർഥിനിക്ക് നീതിനിഷേധിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ ഒത്തുകളി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മൈനോറിറ്റി ഡിപ്പാർട്മൻെറ് തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഴയ ബസ്​സ്​റ്റാൻഡ് പരിസരത്ത് സത്യഗ്രഹം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി എം.പി. അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്​തു. ബ്ലോക്ക് ചെയർമാൻ എം. നസീർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി മൈനോറിറ്റി ഡിപ്പാർട്മൻെറ് ജില്ല ചെയർമാൻ എം.പി. അസൈനാർ, പി.വി. രാധാകൃഷ്​ണൻ, കെ.ഇ. പവിത്രരാജ്, ഷാജി എം. ചൊക്ലി, ഗോഡ്ഫ്രഡ്, എം.പി. സുധീർ ബാബു, കെ.എസ്. ശ്രീനിവാസൻ, കെ. സജീവൻ, ഗുലാം എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story