Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവായനശാലക്ക​ുനേരെ...

വായനശാലക്ക​ുനേരെ ആക്രമണം

text_fields
bookmark_border
കണ്ണാടിപ്പറമ്പ്: ചേലേരി എ.യു.പി സ്​കൂളിനു സമീപം പ്രവർത്തിക്കുന്ന നേതാജി വായനശാല ആൻഡ്​ ഗ്രന്ഥാലയത്തിന​ു നേരെ ആക്രമണം. കഴിഞ്ഞ ദിവസം പുലർച്ച ര​േണ്ടാടെയാണ് സംഭവം. ബൈക്കുകളിലായി എത്തിയവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ശബ്​ദം കേട്ട് അടുത്തുള്ള വീട്ടുകാർ ഉണർന്നതോടെ ആക്രമികൾ ബൈക്കിൽ രക്ഷപ്പെട്ടതായി സമീപവാസികൾ പറഞ്ഞു. രണ്ട് നിലയിലായി പ്രവർത്തിക്കുന്ന വായനശാലയുടെ ജനൽ ചില്ലുകൾ ഭൂരിഭാഗവും തകർന്നു. അകത്തെ പുസ്​തകങ്ങൾക്കോ ഫർണിച്ചറിനോ കേടുപാട് സംഭവിച്ചിട്ടില്ല. ഭാരവാഹികൾ മയ്യിൽ പൊലീസിൽ പരാതി നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story