Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2020 11:58 PM GMT Updated On
date_range 2020-08-31T05:28:07+05:30ഉത്രാടദിനത്തിലും ആൾത്തിരക്കില്ലാതെ കൂത്തുപറമ്പ്
text_fieldsകൂത്തുപറമ്പ്: ടൗൺ. നിയന്ത്രണങ്ങളിൽ ഇളവ് നൽകിയെങ്കിലും ജനങ്ങൾ സ്വമേധയാ ടൗണിൽനിന്ന് വിട്ടു നിൽക്കുകയായിരുന്നു. ഓണത്തോടനുബന്ധിച്ച് കൂത്തുപറമ്പ് ടൗണിലെ വ്യാപാരസ്ഥാപനങ്ങൾക്കും മറ്റും ഇളവ് നൽകിയിട്ടുണ്ടെങ്കിലും പ്രയോജനമില്ലെന്ന് വ്യാപാരികൾ പറയുന്നു. ഉത്രാടദിനത്തിൽപ്പോലും തിരക്കൊഴിഞ്ഞ അവസ്ഥയിലാണ് നഗരത്തിലെ മിക്ക കടകളും. കൂത്തുപറമ്പ് ബസ്സ്റ്റാൻഡ് കേന്ദ്രീകരിച്ച് സർവിസ് നടത്തുന്ന ബസുകളും കുറവായിരുന്നു. ആളുകൾ എത്താതായതോടെ ടൗണിലെ അഞ്ഞൂറോളം വരുന്ന ഓട്ടോറിക്ഷ തൊഴിലാളികളും ദുരിതത്തിലായി. മുൻ വർഷങ്ങളിൽ ഉത്രാടദിവസങ്ങളിലും തലേന്നും അനിയന്ത്രിതമായ തിരക്കാണ് കൂത്തുപറമ്പ് ടൗണിൽ അനുഭവപ്പെട്ടിരുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പൂക്കച്ചവടക്കാർക്കും ഫുട്പാത്ത് കച്ചവടക്കാർക്കും നഗരസഭ സ്റ്റേഡിയത്തിൽ പ്രത്യേക സൗകര്യംതന്നെ നഗരസഭ അധികൃതർ ഒരുക്കിയിരുന്നു. പ്രളയത്തിനിടയിലും അഭൂതപൂർവ തിരക്കായിരുന്നു കഴിഞ്ഞ ഉത്രാടനാളിലും കൂത്തുപറമ്പിൽ. എന്നാൽ, അഞ്ചു മാസത്തോളമായി തുടരുന്ന കോവിഡ് ഭീതിയിൽ വ്യാപാരസമൂഹത്തിൻെറയാകെ കണക്കുകൂട്ടലുകളാണ് തെറ്റിയത്.
Next Story