Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഉത്രാടപ്പാച്ചിലില്ലാതെ...

ഉത്രാടപ്പാച്ചിലില്ലാതെ കണ്ണൂർ

text_fields
bookmark_border
കോവിഡ്​ മഹാമാരിയൊരുക്കിയ പ്രതിസന്ധിയിൽ ജനം കൂട്ടമായി പുറത്തിറങ്ങിയില്ല കണ്ണൂർ: ​ചെണ്ടുമല്ലിയും ജമന്തിയും നിറഞ്ഞ പാതയോരങ്ങളും ഓണക്കോടി തിരഞ്ഞെടുക്കലുകളുടെ തിരക്കുകളുമില്ലാത്ത ഉത്രാടദിനമാണ്​ കടന്നുപോയത്​. നാടാകെ കോവിഡ്​ പ്രതിരോധത്തിലായതോടെ ഒന്നാം ഓണനാളിൽ നാടും നഗരവും കഴിഞ്ഞവർഷങ്ങളിലേതുപോലെ സജീവമായില്ല. ഓണഷോപ്പിങ്ങ​ും യാത്രകളും കാര്യമായി ഇല്ലാത്തതിനാൽ ഉത്രാടപ്പാച്ചിൽ പേരിനുമാത്രമായി. സാധാരണ ഉത്രാടനാളിൽ ആവശ്യസാധനങ്ങൾ വാങ്ങാൻ എത്തിയ ആളുകളെകൊണ്ട്​ നിരത്തുകളെല്ലാം നിറയാറുണ്ടായിരുന്നു. കോവിഡ്​ മഹാമാരിയൊരുക്കിയ പ്രതിസന്ധിയിൽ ജനം കൂട്ടമായി പുറത്തിറങ്ങിയില്ല. പൂക്കച്ചവടക്കാരെക്കൊണ്ടും വഴിയോര വ്യാപരംകൊണ്ടും നിറയാറുള്ള കണ്ണൂരും തലശ്ശേരിയും ഇരിട്ടിയും തളിപ്പറമ്പും പയ്യന്നൂരുമെല്ലാം തിരക്കൊഴിഞ്ഞുനിന്നു. പൂക്കളും ​വസ്​ത്രങ്ങളും ആവശ്യസാധനങ്ങളും വാങ്ങാനാണ്​ ഉത്രാടദിനത്തിൽ ജനങ്ങൾ നഗരങ്ങളിലെത്തിയിരുന്നത്​. ഇതര സംസ്ഥാനങ്ങളിൽനിന്നെത്തുന്ന പൂക്കൾക്ക്​ കഴിഞ്ഞ ദിവസമാണ്​ സർക്കാർ അനുമതി നൽകിയത്​. ചുരുക്കം ചില കച്ചവടക്കാർ മാത്രമാണ്​ പൂക്കളുമായെത്തിയത്​. കടകളിൽവെച്ചു മാത്രമേ പൂക്കച്ചവടം അനുവദിച്ചുള്ളൂ. അന്തർ സംസ്ഥാനങ്ങളിൽനിന്നെത്തുന്ന പൂക്കളോട്​ ജനം അകൽച്ച കാണിച്ചതോടെ തൊടിയിലെയും പറമ്പിലെയും നാടൻപൂക്കളാണ്​ കള​ത്തിൽ നിറഞ്ഞത്​​. ഓണം പ്രമാണിച്ച്​ വ്യാപാര സ്ഥാപനങ്ങൾ രാത്രി ഒമ്പത്​ വരെ തുറന്നെങ്കിലും കാര്യമായ കച്ചവടം നടന്നില്ലെന്ന്​ വ്യാപാരികൾ പറയുന്നു. ഓണക്കാലത്ത്​ സജീവമായിരുന്ന തെരുവുകച്ചവടവും ഇത്തവണയുണ്ടായില്ല. സ്വകാര്യ വാഹനങ്ങളിലാണ്​ ജനം കാര്യമായി നഗരങ്ങളിലെത്തിയത്​. photo: giri 01,06,08 ഉത്രാടദിനത്തിൽ തിരക്കൊഴിഞ്ഞ കണ്ണൂർ നഗരം giri 02 ഓണപ്പൂക്കൾ വാങ്ങാനെത്തിയവർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story