Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവില്ലേജ് ഓഫിസർമാർ...

വില്ലേജ് ഓഫിസർമാർ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടിയെടുക്കണം

text_fields
bookmark_border
കാസർകോട്: പ്രകൃതി ദുരന്ത നിവാരണ പ്രവർത്തനങ്ങൾ കൂടി കൈകാര്യം ചെയ്യേണ്ടുന്ന റവന്യൂ വകുപ്പിലെ ചില വില്ലേജ് ഓഫിസർമാരുൾപ്പെടെയുള്ളവർ അവധിയെടുത്ത് പ്രതിഷേധിച്ച നടപടി അങ്ങേയറ്റം ജനദ്രോഹവും ഗുരുതരമായ സർവിസ് ചട്ടലംഘനവുമാണെന്ന് എ.ഐ.വൈ.എഫ് ജില്ല പ്രസിഡൻറ്​ ബിജു ഉണ്ണിത്താൻ, സെക്രട്ടറി മുകേഷ് ബാലകൃഷ്ണൻ എന്നിവർ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയിൽ യെല്ലോ അലർട്ടും കനത്ത മഴയുമാണ്. മറുഭാഗത്ത് കോവിഡ് വ്യാപന ഭീഷണിയിലുമാണ്. ഇതി​ൻെറയൊക്കെ ഇരകളാകുന്ന ജനങ്ങൾക്ക് റവന്യൂ വകുപ്പി​ൻെറ അടിയന്തര സഹായം ലഭ്യമാകേണ്ടുന്ന ഘട്ടത്തിലാണ് ജില്ലയിലെ 55ൽ അധികം വില്ലേജ് ഓഫിസുകൾ അടച്ചിട്ടുകൊണ്ട് റവന്യൂ വകുപ്പിലെ താൻ പ്രമാണിത്തക്കാരായ ചില ഉദ്യോഗസ്ഥർ എല്ലാ സർവിസ് ചട്ടങ്ങളും മര്യാദകളും കാറ്റിൽ പറത്തി പൊതുജനങ്ങളെ വലച്ചത്. ജില്ലയിൽ കോവിഡി​ൻെറ പേരിൽ പൊതുജനങ്ങളുടെമേൽ കർശന നടപടിയെടുക്കുന്ന അധികാരികൾ, ഈ ദുരിത കാലത്ത് പൊതുജനങ്ങളെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിട്ട ഉദ്യോഗസ്ഥർക്കെതിരെ കടുത്ത ശിക്ഷാ നടപടികൾ കൈക്കൊള്ളണമെന്നും അല്ലാത്തപക്ഷം സമരത്തിന് എ.ഐ.വൈ.എഫ് തയാറാകുമെന്നും ജില്ല ഭാരവാഹികൾ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story