Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപരവനടുക്കം ...

പരവനടുക്കം ജി.എം.ആർ.എച്ച്‌.എസ് ഗേൾസ് സ്കൂളിന് ചരിത്ര നേട്ടം

text_fields
bookmark_border
കാസർകോട്​: എസ്​.എസ്​.എൽ.സി ഫലത്തിൽ . എട്ട് ഫുൾ എ പ്ലസും ഏഴ് പേർ ഒമ്പത് എ പ്ലസും നേടിയ സ്​കൂൾ സംസ്​ഥാനത്ത്​ ഒന്നാമതാണ്​​. തുടർച്ചയായി പതിമൂന്നു വർഷവും നൂറ് ശതമാനം വിജയവുമായി പരവനടുക്കത്തെ പെൺകുട്ടികൾ മിടുക്ക്​ തെളിയിച്ചു. സംസ്ഥാനത്ത് എസ്.ടി ഡിപ്പാർട്മൻെറിന് കീഴിൽ 18 എം.ആർ.എസ് സ്കൂളുകളാണുള്ളത്. കോവിഡ്‌ പ്രതിസന്ധിയിലും 35 പെൺക​ുട്ടികളാണ് പരീക്ഷ എഴുതിയത്. ലോക്​ഡൗണിനുശേഷം എഴുതിയ കണക്ക്, ഫിസിക്‌സ്, കെമിസ്‌ട്രി പരീക്ഷകളിലെല്ലാം മികച്ച വിജയമാണ് കൊയ്തത്. മലയാളത്തിലും ഐ.ടിയിലും എല്ലാവർക്കും എ പ്ലസും ബയോളജിയിൽ 32 പേർക്കും ഹിന്ദിയിൽ 32 പേർക്കും എ പ്ലസ് ലഭിച്ചു. 14 അധ്യാപകരുടെ പരിശ്രമത്തി​ൻെറയും കലക്​ടർ ചെയർമാനായ എക്​സിക്യൂട്ടിവി​ൻെറയും ഫലമായാണ് മികച്ച വിജയം ലഭിക്കാൻ കാരണമെന്ന്​ സീനിയർ സൂപ്രണ്ട് കെ.വി. രാഘവൻ, ഹൈസ്കൂൾ വിഭാഗത്തി​ൻെറ ചുമതലയുള്ള കെ. സുരേഷ്​, ഹയർ സെക്കൻഡറി സ്കൂളി​ൻെറ ചുമതലയുള്ള പ്രിൻസിപ്പൽ ഷീല എന്നിവർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story