Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമുനിസിപ്പൽ...

മുനിസിപ്പൽ തെരഞ്ഞെടുപ്പ്​: നഗരസഭയിൽ ജനകീയ സ്ഥാനാർഥികളെ നിർത്താൻ ഐ.എൻ.എൽ

text_fields
bookmark_border
കാസർകോട്​: ആസന്നമായ തദ്ദേശ ​െതരഞ്ഞെടുപ്പിൽ പ്രവർത്തന രൂപരേഖ തയാറാക്കി ഐ.എൻ.എൽ മുനിസിപ്പൽ കൺവെൻഷൻ ചേർന്നു. എൽ.ഡി.എഫിൽ ഘടക കക്ഷിയായതിനുശേഷം ഐ.എൻ.എൽ നേരിടുന്ന ആദ്യത്തെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പാണിത്. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി പാർട്ടിക്കും എൽ.ഡി.എഫിനും സ്വാധീനമുള്ള വാർഡുകളിൽ ജനകീയനായ സ്ഥാനാർഥികളെ മത്സരിപ്പിക്കും, പാർട്ടിക്ക് സ്വാധീനമില്ലാത്ത മേഖലകളിൽ പൊതുപ്രവർത്തന രംഗത്ത് മികവ്​ തെളിയിച്ച് ജനപിന്തുണയുള്ള, മുസ്​ലിം ലീഗി​ൻെറ കോക്കസ് രാഷ്​ട്രീയത്താൽ തഴയപ്പെട്ടവരെ മത്സര രംഗത്ത് കൊണ്ടുവരുകയും അവർക്ക് പിന്തുണ നൽകുന്നത്‌ അടക്കമുള്ള കാര്യങ്ങൾ മുന്നണിയിൽ ചർച്ച ചെയ്ത് തീരുമാനിക്കും. വിദ്യാസമ്പന്നരായ യുവതിയുവാക്കൾക്ക് സ്ഥാനാർഥി പട്ടികയിൽ മുൻഗണന നൽകും, മുനിസിപ്പാലിറ്റിയിലെ വികസന മുരടിപ്പും അഴിമതി, മുസ്​ലിം ലീഗ്​ കോക്കസ് രാഷ്​ട്രീയം, വർഗീയത എന്നിവ മുഖ്യ തെരഞ്ഞെടുപ്പ് വിഷയമാക്കി ഉയർത്തും, കാലാകാലങ്ങളിൽ വോട്ടുബാങ്കാക്കി വെച്ച കേന്ദ്രങ്ങളിൽ ഇരുട്ടിൽനിന്ന് വെളിച്ചത്തിലേക്ക്, മാറ്റത്തിന് നാടൊരുങ്ങുക, കാമ്പയിൻ സംഘടിപ്പിക്കും, തെരഞ്ഞെടുപ്പി​ൻെറ മുന്നോടിയായി മുനിസിപ്പൽതല പാർലമൻെററി ബോർഡ് രൂപവത്​കരിച്ചു. ഐ.എൻ.എൽ മുനിസിപ്പൽ കൺവെൻഷൻ ജില്ല ജനറൽ സെക്രട്ടറി അസീസ് കടപ്പുറം ഉദ്​ഘാടനം ചെയ്തു. കുഞ്ഞാമു നെല്ലിക്കുന്ന് അധ്യക്ഷത വഹിച്ചു. ഹനീഫ് തുരുത്തി, ഹനീഫ് കൊട്ടിക, സോൾക്കാർ നെല്ലിക്കുന്ന്, നാസിർ ചേരങ്കൈ എന്നിവർ സംസാരിച്ചു. അബ്​ദുൽ സത്താർ, ഹനീഫ് സി.പി.സി.ആർ.ഐ, എ.കെ. സത്താർ, എൻ.എം. അബ്​ദുൽ ഖാദർ, ടി.എം. ഹമീദ്, ടി.എ. സുഹൈൽ, റഹ്മാൻ തുരുത്തി, ഹബീബ് മാലിക്, മുഹമ്മദലി നെല്ലിക്കുന്ന്, മുജീബ് തുടങ്ങിയവർ പങ്കെടുത്തു. സിദ്ദിഖ് ചേരങ്കൈ സ്വാഗതവും ഉമൈർ തളങ്കര നന്ദിയും പറഞ്ഞു. ഐ.എൻ.എൽ മുനിസിപ്പൽ പാർലമൻെററി ബോർഡ് അംഗങ്ങളായി ഹനീഫ് കൊട്ടിക, സോൾക്കാർ നെല്ലിക്കുന്ന്, ഉമൈർ തളങ്കര, അഷ്‌റഫ് തുരുത്തി എന്നിവരെ ​െതരഞ്ഞെടുത്തു. munnorukkam ഐ.എൻ.എൽ മുനിസിപ്പൽ കൺവെൻഷൻ ജില്ല ജനറൽ സെക്രട്ടറി അസീസ് കടപ്പുറം ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story