Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപടന്നക്കാട്​ കാർഷിക...

പടന്നക്കാട്​ കാർഷിക കോളജിനെതിരെ ഒാഡിറ്റ്​ റിപ്പോർട്ട്​

text_fields
bookmark_border
കാസർകോട്​: പടന്നക്കാട്​ കാർഷിക കോളജിൽ നടീൽ വസ്​തുക്കളും ഗ്രോബാഗും വിതരണം ചെയ്​തതിൽ ക്രമക്കേടുള്ളതായി ഒാഡിറ്റ്​ റിപ്പോർട്ട്​. പ്ലാവ്​ ഗ്രാഫ്​റ്റ്​, കുമ്മായം, ശ്രീമംഗള കവുങ്ങിൽ തൈകൾ, ഗ്രോബാഗ്​ എന്നിവ വാങ്ങി വിതരണം ചെയ്​തതിൽ പൊരുത്തക്കേടുള്ളതായാണ്​ റിപ്പോർട്ടിലുള്ളത്​. 2016 മേയ്​ 25ന്​ ആയിരം പ്ലാവ്​ ഗ്രാഫ്​റ്റുകൾ വെള്ളായണി ഇൻസ്​ട്രക്​ഷൻ ഫാമിൽനിന്ന്​ കാർഷിക കോജിലെ ഫാമിലേക്ക്​ വാങ്ങിയിരുന്നു. എന്നാൽ, ഇവ വിതരണം ചെയ്​തുവെന്ന്​ പറയുന്നതല്ലാതെ രേഖപ്പെടുത്തിയിട്ടില്ല. അതേസമയം, സാമ്പത്തിക തിരിമറി നടന്നിട്ടില്ല എന്ന്​ ഒഡിറ്റ്​ പരാമർശമുള്ളതിനാൽ നടപടിയെടുത്തിട്ടില്ല. നിലേശ്വരം സർവിസ്​ സഹകരണ ബാങ്കിൽനിന്ന്​ വാങ്ങിയ 16 ടൺ കുമ്മായത്തിലാണ്​ മറ്റൊരു പൊരുത്തക്കേടുള്ളത്​. തെങ്ങ​ുകൾക്കിടാനായി 6.5 ടൺ നൽകിയിട്ടുണ്ട്​. ബാക്കി 9.5 ടണ്ണിൽ മൂന്നു ടൺ വളർ നിർമിക്കാൻ നൽകി. ബാക്കി 6.5 ടൺ വിളകൾക്കിട്ടു. എന്നാൽ, ഇതുസംബന്ധിച്ച സ്​റ്റോക്ക്​ രജിസ്​റ്ററിൽ വെട്ടിത്തിരുത്തലുകൾ വരുത്തിയത്​ സംശയത്തിനിടയാക്കി. 47,500 രൂപയുടെ സാമ്പത്തിക തടസ്സം ഇതുണ്ടാക്കി. സ്​റ്റോക്ക്​ കസ്​റ്റോഡിയന്​ താക്കീത്​ നൽകാൻ നിർദേശിച്ചു. 5000 ശ്രീമംഗള കവ​ുങ്ങിൻ തൈകൾ വാങ്ങിയതിലാണ്​ മറ്റൊരു ക്രമക്കേട്​ കണ്ടെത്തിയിരിക്കുന്നത്​. ഇതും സ്​റ്റോക്ക്​ കസ്​റ്റോഡിയന്​ എതിരെയുള്ള പരാമർശത്തിന്​ കാരണമായി. ഇവ കൃത്യമായി വിൽപന നടത്താതെ സ്​റ്റോക്കിൽ കുറവ്​ വരുത്തുകയായിരുന്നു. 1,25,000 രൂപയുടെ സാമ്പത്തിക ബാധ്യത ഇതുവഴിയുണ്ടായി. സ്​റ്റോക്ക്​ കസ്​റ്റോഡിയനെതിരെ യുക്​തമായ നടപടിയെടുക്കണമെന്ന്​ നിർദേശിച്ചിട്ടുണ്ട്​. 2,10,000 രൂപ​ക്ക്​ നിലേശ്വരം സർവിസ്​ സഹകരണ ബാങ്കിൽനിന്നാണ്​ ഗ്രോബാഗ്​ വാങ്ങിയത്​. ഇവ അന്നുതന്നെ വിൽപന നടത്തിയതായി കാണിച്ച്​ സ്​റ്റോക്ക്​ രജിസ്​റ്ററിൽ കുറവുവരുത്തി. എന്നാൽ, വിൽപന നടത്തിയത്​ രേഖപ്പെടുത്തിയിട്ടില്ല. ഇതും സാമ്പത്തിക തടസ്സങ്ങൾക്ക്​ കാരണമായതായി ഒാഡിറ്റ്​ റിപ്പോർട്ടിൽ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story