Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2020 1:09 AM IST Updated On
date_range 5 July 2020 1:09 AM ISTബ്രേക്ക് ദി ചെയിൻ ഡയറി പ്രകാശനം ചെയ്തു
text_fieldsbookmark_border
ചെറുവത്തൂർ: കോവിഡ് സമൂഹ വ്യാപന ഭീഷണി നിലനിൽക്കെ സമൂഹ ജാഗ്രത ഉണർത്തുന്നതിൻെറ ഭാഗമായി സംസ്ഥാന വ്യാപകമായി വി.എച്ച്.എസ്.ഇ നാഷനൽ സർവിസ് സ്കീം വളൻറിയർമാർ ഓട്ടോ -ടാക്സി ഡ്രൈവർമാർക്കും കടയുടമകൾക്കും ബ്രേക്ക് ദി ചെയിൻ ഡയറി വിതരണം ചെയ്യും. ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് പരിധിയിൽ കാടങ്കോട് ഗവ. ഫിഷറീസ് വി.എച്ച്.എസ്.എസിലെ എൻ.എസ്.എസ് യൂനിറ്റാണ് കാമ്പയിൻ ഏറ്റെടുത്തിട്ടുള്ളത്. ചന്തേര ജനമൈത്രി പൊലീസിൻെറയും ചെറുവത്തൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൻെറയും പൂർണ സഹകരണത്തോടെ നടപ്പിലാക്കുന്ന കാമ്പയിന് എല്ലാ ഓട്ടോ തൊഴിലാളി സംഘടനകളുടെയും വ്യാപാരി സംഘടനകളുടെയും പങ്കാളിത്തവും മോണിറ്ററിങ്ങും ഉറപ്പുവരുത്തിയിട്ടുണ്ട്. കാടങ്കോട് സ്കൂളിൽ നടന്ന ചടങ്ങിൽ ചന്തേര പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്. നിസാം, ചെറുവത്തൂർ കമ്യൂണിറ്റി ഹെൽത്ത് സൻെറർ മെഡിക്കൽ ഓഫിസർ ഡോ. ജി.ഡി. രമേശന് നൽകി ബ്രേക്ക് ദി ചെയിൻ ഡയറി പ്രകാശനം ചെയ്തു. പ്രിൻസിപ്പൽ വി.കെ. രാജേഷ് അധ്യക്ഷത വഹിച്ചു. ജനമൈത്രി ബീറ്റ് പൊലീസ് ഓഫിസർ പ്രദീപ്, സ്കൂൾ പി.ടി.എ പ്രസിഡൻറ് എം. ചന്ദ്രൻ, ഓട്ടോ തൊഴിലാളി യൂനിയൻ പ്രതിനിധികളായ കെ. ടി.ലോഹിതാക്ഷൻ, പി .സുരേശൻ, ഹക്കീം തുരുത്തി, മറിയംബി, പ്രോഗ്രാം ഓഫിസർ കെ.പി. നിഷ, വളൻറിയർ സെക്രട്ടറി കെ.സൗരവ് എന്നിവർ സംസാരിച്ചു. വളൻറിയർ സെക്രട്ടറി ഒ.കെ.നന്ദന സ്വാഗതവും എം.പി. മനോജൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story