Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎസ്.ഡി.സി ജില്ല...

എസ്.ഡി.സി ജില്ല കമ്മിറ്റി പുനഃസംഘടിപ്പിച്ചു

text_fields
bookmark_border
കേളകം: സെക്കുലർ ഡെമോക്രാറ്റിക്‌ കോൺഗ്രസ് (എസ്.ഡി.സി) ജില്ല കമ്മിറ്റി പുനഃസംഘടിപ്പിച്ചതായി ഭാരവാഹികൾ അറിയിച്ചു. വി.എ. ചാക്കോച്ചൻ (പ്രസി.), കെ.എം. മാത്യു (സെക്ര.), കെ.എസ്. മണി (ട്രഷ.) എന്നിവരാണ് ജില്ല ഭാരവാഹികൾ: എസ്.ഡി.സി പ്രവർത്തകർ ഏതെങ്കിലും തരത്തിലുള്ള അധികാരത്തിനുവേണ്ടിയല്ല നിലകൊള്ളുന്നത്. ജനക്ഷേമം മുന്നിൽകണ്ട് അഴിമതിക്കും അനീതിക്കും വർഗീയതക്കുമെതിരെയും ജാഗരൂകരാണെന്നും പാർട്ടി അധ്യക്ഷൻ ജോൺ പള്ളിക്കമാലിൽ പറഞ്ഞു. കേളകം, കണിച്ചാർ, കൊട്ടിയൂർ തുടങ്ങിയ പ്രദേശങ്ങളിലെ പഞ്ചായത്ത് റോഡുകളുടെ ടാറിങ്ങിന്റെ ഇരുവശങ്ങളിലുമായി വളരുന്ന പുല്ലും കാടുമൊക്കെ ഈ മഴക്കാലത്ത് വാഹനങ്ങളുടെയും കാൽനടക്കാരുടെയും അപകടസാധ്യത കൂട്ടുകയാണ്. തൊഴിലുറപ്പു പദ്ധതി പ്രകാരം ഈ പുല്ലും കാടുമൊക്കെ വെട്ടിമാറ്റാൻ പഞ്ചായത്ത് അധികാരികൾ നടപടി സ്വീകരിക്കണമെന്നും ഭാരവാഹികളായ ജോൺ പള്ളിക്കമാലിൽ, തോമസ് പുന്നത്തറ, കെ.എം. മാത്യു, വി.എ. ചാക്കോച്ചൻ എന്നിവർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story