Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2022 12:12 AM IST Updated On
date_range 22 Aug 2022 12:12 AM ISTഎൻ.ജി.ഒ യൂനിയൻ സംസ്ഥാന കലോത്സവം
text_fieldsbookmark_border
പയ്യന്നൂർ: എൻ.ജി.ഒ യൂനിയൻ ഏഴാമത് സംസ്ഥാന കലോത്സവം സംഗീതജ്ഞനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ടി.ഐ. മധുസൂദനൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. നടൻ സന്തോഷ് കീഴാറ്റൂർ മുഖ്യാതിഥിയായിരുന്നു. മുഖ്യാതിഥികൾക്കുള്ള ഉപഹാര സമർപ്പണം എൻ.ജി.ഒ യൂനിയൻ സംസ്ഥാന പ്രസിഡന്റ് എം.വി. ശശിധരൻ നിർവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. അജിത് കുമാർ സ്വാഗതവും സംഘാടക സമിതി ജനറൽ കൺവീനർ എ. രതീശൻ നന്ദിയും പറഞ്ഞു. കലോത്സവ നഗരിയിലെ നടനം, ഇശൽ, മഞ്ജരി, പല്ലവി, സർഗം, മേളം, രാഗം, വർണം എന്നീ എട്ടു വേദികളിലായാണ് പരിപാടികൾ നടന്നത്. 14 ജില്ലകളിലെ കലോത്സവങ്ങളിൽ വിജയികളായ 750 ഓളം കലാകാരന്മാർ മാറ്റുരച്ചു. വൈകീട്ട് നടന്ന സമാപന സമ്മേളനത്തിൽ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ സമ്മാനങ്ങൾ വിതരണം ചെയ്തു. പി.വൈ.ആർ കൈതപ്രം പയ്യന്നൂരിൽ കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story