Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആറളത്ത് ഫ്ലോർ മിൽ...

ആറളത്ത് ഫ്ലോർ മിൽ സ്ഥാപിച്ചു

text_fields
bookmark_border
ആറളത്ത് ഫ്ലോർ മിൽ സ്ഥാപിച്ചു
cancel
കേളകം: ആറളം ആദിവാസി പുനരധിവാസ മേഖലയിൽ നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ സെന്റർ ഫോർ റിസർച് ആൻഡ് ഡെവലപ്മെന്റ് (സി.ആർ.ഡി) നടപ്പിലാക്കിവരുന്ന കക്കുവയിലെ കാർഷിക വിപണന കോംപ്ലക്സിൽ ഫ്ലോർ മിൽ പ്രവർത്തനം ആരംഭിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയിൽപെടുത്തിയാണ് മില്ല് ആരംഭിച്ചത്. 4.14 ലക്ഷം രൂപ വായ്പയെടുത്ത സംരംഭത്തിന് മൂന്നു ലക്ഷം രൂപ സബ്സിഡി ലഭ്യമാകും. കറി മസാലകളും ധാന്യങ്ങളും പൊടിച്ചുനൽകുന്നതിനോടൊപ്പം മായംചേരാത്ത കറിപ്പൗഡറുകൾ പുനരധിവാസ മേഖലയിൽ ലഭ്യമാക്കുകയുമാണ് ലക്ഷ്യം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ ഫ്ലോർമിൽ ഉദ്ഘാടനം ചെയ്തു. ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് അധ്യക്ഷത വഹിച്ചു. നബാർഡ്‌ ഡി.ഡി.എം ജിഷി മോൻ മുഖ്യാതിഥിയായി. ആറളം പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജെസി മോൾ, ബ്ലോക്ക് പഞ്ചായത്ത് മെംബർ വി. ശോഭ, ടി.ആർ.ഡി.എം സൈറ്റ് മാനേജർ കെ.വി. അനൂപ്, സി.ആർ.ഡി ഡയറക്ടർ ഡോ.സി. ശശികുമാർ, കേരള ഗ്രാമീൺ ബാങ്ക് മാനേജർ ഡിജോ ജോർജ്, സി.ആർ.ഡി പ്രോഗ്രാം ഓഫിസർ ഇ.സി. ഷാജി, ആറളം ആദിവാസി വികസന സമിതി ചെയർമാൻ മോഹനൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story