Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്തനാർബുദം:...

സ്തനാർബുദം: എം.സി.സിയുടെ ഉപകരണത്തിന് യു.എസ് പേറ്റന്റ്

text_fields
bookmark_border
കണ്ണൂർ: സ്തനാർബുദം നേരത്തെ കണ്ടെത്താൻ മലബാർ കാൻസർ സെന്റർ സി -മെറ്റിന്റെ സഹായത്തോടെ വികസിപ്പിച്ച ഉപകരണത്തിന് യു.എസ് പേറ്റന്റ്. മാമോഗ്രഫി, അൾട്രാ സോണോഗ്രഫി തുടങ്ങിയ സങ്കീർണവും ചെലവേറിയതുമായ പരിശോധന സംവിധാനങ്ങൾക്കുപകരം ലളിതവും കൈയിൽ കൊണ്ടുനടക്കാവുന്നതുമായ ഉപകരണം നിർമിക്കണമെന്ന ചിന്തയാണ് ഈ കണ്ടുപിടുത്തത്തിലേക്ക് നയിച്ചത്. നഗരങ്ങളിലെ സ്ത്രീകളിൽ ഒന്നാമതും ഗ്രാമീണ സ്ത്രീകളിൽ രണ്ടാമതും സാധാരണയായി കാണുന്ന രോഗമാണ് സ്തനാർബുദം. രോഗനിർണയം നേരത്തെ നടത്താൻ രാജ്യത്ത് സംഘടിതമായ പരിശോധന സംവിധാനമില്ല. വൈകിയുള്ള രോഗനിർണയവും ചികിത്സയും അതിജീവന നിരക്ക് കുറക്കുകയും ചികിത്സ ചെലവ് വർധിപ്പിക്കുകയും ചെയ്യുന്നു. ഇതിന് പരിഹാരമായാണ് മലബാർ കാൻസർ സെന്ററിന്റെ പുതിയ കണ്ടുപിടുത്തം. ആരോഗ്യ പ്രവർത്തകർക്ക് വീടുകളിലെത്തി രോഗനിർണയം നടത്താനും ഗ്രാമപ്രദേശങ്ങളിൽ സമൂഹ സ്തനാർബുദ പരിശോധന ക്യാമ്പുകൾ സംഘടിപ്പിക്കാനും പുതിയ ഉപകരണത്തിന്റെ സഹായത്തോടെ കഴിയുമെന്ന്​ കാൻസർ സെന്‍റർ അധികൃതർ അറിയിച്ചു. ........................................................................................................................................................................ ലെവൽക്രോസ് അടച്ചിടും കണ്ണൂർ: തലശ്ശേരി - കണ്ണൂർ ദേശീയപാതയിലെ എടക്കാട് -കണ്ണൂർ സൗത്ത് സ്റ്റേഷനുകൾക്കിടയിലുള്ള 239ാം നമ്പർ ലെവൽക്രോസ് ആഗസ്റ്റ് 27ന് രാത്രി എട്ടുവരെയും താഴെചൊവ്വ -ആയിക്കര റോഡിൽ എടക്കാട് -കണ്ണൂർ സൗത്ത് സ്റ്റേഷനുകൾക്കിടയിലുള്ള 240ാം നമ്പർ ലെവൽക്രോസ് (സ്പിന്നിങ് മിൽ) 21ന് രാവിലെ ഒമ്പത് മുതൽ 28ന് രാത്രി എട്ടുവരെയും അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് സതേൺ റെയിൽവേ അസി. ഡിവിഷനൽ എൻജിനീയർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story