Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2022 12:18 AM IST Updated On
date_range 21 Aug 2022 12:18 AM ISTബൈക്കിൽ ലഹരിമരുന്ന് കടത്തിയ രണ്ടുപേർ അറസ്റ്റിൽ
text_fieldsbookmark_border
ശ്രീകണ്ഠപുരം: മാരക ലഹരിമരുന്നായ എം.ഡി.എം.എ സഹിതം രണ്ടു യുവാക്കള്‍ ശ്രീകണ്ഠപുരത്ത് അറസ്റ്റില്‍. എള്ളരിഞ്ഞിയിലെ അന്‍വര്‍ സാദത്ത് (20), ബ്ലാത്തൂര്‍ മണ്ണേരിയിലെ തോണിക്കല്‍ അഖില്‍ ജോണ്‍ (26) എന്നിവരെയാണ് സി.ഐ ഇ.പി. സുരേശന്‍, എസ്.ഐ കെ.വി. രഘുനാഥ് എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്. പയ്യാവൂര്‍ റോഡില്‍ പൊടിക്കളത്ത് നടത്തിയ വാഹന പരിശോധനയിലാണ് ഇരുവരും പൊലീസിന്റെ വലയിലായത്. 610 മില്ലിഗ്രാം എം.ഡി.എം.എ ഇവരിൽനിന്ന് പിടിച്ചെടുത്തു. ലഹരിമരുന്ന് കടത്തിയ ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. മലയോര മേഖലയിൽ വ്യാപകമായി ലഹരിമരുന്ന് വിൽക്കുന്നവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. തളിപ്പറമ്പ് കോടതി ഇരുവരെയും രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ഇവർക്ക് ലഹരിമരുന്ന് എത്തിക്കുന്നവരെ കുറിച്ച് സൂചന ലഭിച്ചതിനാൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
