Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2022 12:16 AM IST Updated On
date_range 21 Aug 2022 12:16 AM ISTഉച്ചഭക്ഷണ ഫണ്ട് വർധിപ്പിക്കണം; ഡി.ഡി.ഇ ഓഫിസ് ധർണ നടത്തി പ്രധാനാധ്യാപകർ
text_fieldsbookmark_border
പടം -ഗിരീഷ് കണ്ണൂർ: സ്കൂൾ ഉച്ചഭക്ഷണ, പോഷകാഹാര വിതരണച്ചെലവിന് അനുവദിക്കുന്ന തുക കമ്പോള വിലനിലവാരത്തിന് അനുസൃതമായി വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രധാനാധ്യാപകർ കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫിസിലേക്ക് പ്രകടനവും ധർണയും നടത്തി. സംസ്ഥാന ട്രഷറർ കെ.എ. ബെന്നി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് കെ. വിജയൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി വി.പി. രാജീവൻ, മുൻ സംസ്ഥാന അസി. സെക്രട്ടറി പി.പി. ലേഖ, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ ജസ്റ്റിൻ ജയകുമാർ, കെ.പി. വേണുഗോപാലൻ, വനിത ഫോറം ജില്ല ചെയർപേഴ്സൻ പി. ശോഭ എന്നിവർ സംസാരിച്ചു. കാൽടെക്സിനു സമീപത്തുനിന്ന് ആരംഭിച്ച പ്രകടനത്തിന് ഒ. ബിജു, എ.കെ. സുധാമണി, ടി.എം. സഞ്ജു, പി. ബിജോയി തുടങ്ങിയവർ നേതൃത്വം നൽകി. നടപടിയുണ്ടായില്ലെങ്കിൽ തിരുവോണ നാളിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാരസമരം നടത്തുമെന്നും നേതാക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story