Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമോട്ടോർ മേഖലയെ സർക്കാർ...

മോട്ടോർ മേഖലയെ സർക്കാർ ബലിയാടാക്കുന്നു -എസ്.ടി.യു

text_fields
bookmark_border
കണ്ണൂർ: സാമ്പത്തിക തകർച്ചയിൽനിന്ന് രക്ഷപ്പെടാൻ സർക്കാർ മോട്ടോർ മേഖലയെ ബലിയാടാക്കുകയാണെന്നും നിസ്സാര പ്രശ്നങ്ങൾക്കുപോലും തൊഴിലാളികളെ തടഞ്ഞുവെച്ച് പൊലീസ് പിഴ ഈടാക്കുന്നുവെന്നും മോട്ടോർ ആൻഡ് എൻജിനീയറിങ് വർക്കേഴ്സ് യൂനിയൻ (എസ്.ടി.യു) ജില്ല കൗൺസിൽ യോഗം ആ​രോപിച്ചു. എസ്.ടി.യു ദേശീയ വൈസ് പ്രസിഡന്റ് എം.എ. കരീം ഉദ്ഘാടനം ചെയ്തു. ആലിക്കുഞ്ഞി പന്നിയ്യുർ, സി. ഉമ്മർ, പാലക്കൽ സാഹിർ, പി. ശുക്കൂർ തുടങ്ങിയവർ സംസാരിച്ചു. ബഷീർ ജൂബിലി സ്വാഗതവും വി. ജലീൽ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എ.പി. ഇബ്രാഹിം (പ്രസി.), കെ. കുഞ്ഞമ്മദ്, പി. ശുക്കൂർ, എം.കെ. ലത്തീഫ്, ഇ. സജീർ, സി.കെ. മുഹമ്മദ്, മാണിച്ചൻ തളിപ്പറമ്പ്, കരീം വളവട്ടണം (വൈസ് പ്രസി.), ബഷീർ ജൂബിലി (ജന. സെക്ര.), ഇ. റാസിഖ്, ഷിഹാബ് പൂവം, സുബൈർ രയരോം, ഇംതിയാസ് തലശ്ശേരി, സിറാജ് പെരുങ്ങത്തൂർ, പി. നൗഫൽ, മുഹമ്മദ് സ്നാൻ (ജോ.സെക്ര.), വി. ജലീൽ (ട്രഷ.). photo: stu motor മോട്ടോർ ആൻഡ് എൻജിനീയറിങ് വർക്കേഴ്സ് യൂനിയൻ (എസ്.ടി.യു) ജില്ല കൗൺസിൽ യോഗം എസ്.ടി.യു ദേശീയ വൈസ് പ്രസിഡന്റ് എം.എ. കരീം ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story