Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവേണം, വീണ്ടുമൊരു...

വേണം, വീണ്ടുമൊരു സ്വാതന്ത്ര്യസമരം -ഇ.പി. ജയരാജൻ

text_fields
bookmark_border
പയ്യന്നൂർ: എഴുപത്തിയഞ്ച് വർഷങ്ങൾക്കു മുമ്പ് ബ്രിട്ടീഷ് ആധിപത്യത്തോട് പൊരുതി നേടിയ രാജ്യത്തിന്റെ സ്വാതന്ത്ര്യവും മതേതരത്വവും അഖണ്ഡതയും നിലനിർത്താൻ വീണ്ടും പൊരുതേണ്ട സ്ഥിതിവിശേഷത്തിലേക്കാണ് രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തോടനുബന്ധിച്ച് 'സ്വാതന്ത്ര്യം നേരിടുന്ന വെല്ലുവിളികൾ' എന്ന വിഷയത്തിൽ എൽ.ഡി.എഫ് സംഘടിപ്പിക്കുന്ന സംസ്ഥാന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യസമര സേനാനി വി.പി. അപ്പുക്കുട്ടപ്പൊതുവാളെയും മറ്റു സ്വതന്ത്ര്യസമര സേനാനികളെയും ദിവംഗതരായവരുടെ കുടുംബാംഗങ്ങളെയും ആദരിച്ചു. കെ.വി. ബാബു അധ്യക്ഷത വഹിച്ചു. ടി.വി. രാജേഷ് സ്വാഗതം പറഞ്ഞു. എം.പിമാരായ പി. സന്തോഷ് കുമാർ, തോമസ് ചാഴിക്കാടൻ, എം.എൽ.എമാരായ ടി.ഐ. മധുസൂദനൻ, കടന്നപ്പള്ളി രാമചന്ദ്രൻ, കെ.പി. മോഹനൻ, സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ, എം.പി. മുരളി, ബാബുരാജ് പുളിക്കൽ, ജോസ് മാത്യു, സി. കൃഷ്ണൻ, വി. നാരായണൻ തുടങ്ങിയവർ സംസാരിച്ചു. നേരത്തെ ഉപ്പുസത്യഗ്രഹ വേദിയായ ഉളിയത്തുകടവിൽനിന്ന് ഗാന്ധി പാർക്കിലേക്ക് ദീപശിഖ പ്രയാണം സംഘടിപ്പിച്ചു. എഴുപത്തഞ്ചാം വാർഷിക സ്മരണയിൽ 75 അത്‍ലറ്റുകൾ അണിനിരന്ന പ്രയാണം ഉളിയത്തുകടവിൽ കഥാകൃത്ത് ടി. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ഉപ്പുസത്യഗ്രഹ ജാഥയിലംഗമായിരുന്ന സ്വാതന്ത്ര്യസമരസേനാനി ടി.എസ്. തിരുമുമ്പിന്റെ പുത്രി പ്രസന്ന ടീച്ചർ ദീപശിഖ ഏറ്റുവാങ്ങി. നന്മ നിറഞ്ഞവരെ ചരിത്രം സഹിക്കാറില്ല -ടി. പത്മനാഭൻ പയ്യന്നൂർ: നന്മ നിറഞ്ഞവരെ ചരിത്രം ഒരിക്കലും സഹിക്കാറില്ലെന്നും ഗാന്ധിവധം ഇതിനുദാഹരണമാണെന്നും കഥാകൃത്ത് ടി. പത്മനാഭൻ. പയ്യന്നൂരിൽ എൽ.ഡി.എഫ് സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാറിന്റെ ഭാഗമായുള്ള ദീപശിഖ പ്രയാണത്തിന് ഉളിയത്തുകടവിൽ തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാരീരികമായി മാത്രമാണ് ഗാന്ധിയെ വധിക്കാനായത്. ഗാന്ധിയുടെ പ്രസക്തിയെ ആർക്കും നശിപ്പിക്കാനാവില്ല. ഗാന്ധിജിയോടുള്ള പക തീരാത്തവർ ഇപ്പോഴും പടത്തിന് വെടിവെച്ച് രസിക്കുന്നു. ഗാന്ധിജിയുടെ ഘാതകനായ ഗോദ്സെക്ക് ക്ഷേത്രം പണിയുന്നു. സ്വാതന്ത്ര്യസമരത്തിന്റെ ലക്ഷ്യം സ്വാതന്ത്ര്യം മാത്രമായിരുന്നില്ല. ലക്ഷ്യങ്ങൾ ഇനിയും പൂർത്തിയായിട്ടില്ല. ഇതിനായി പുതിയ തലമുറ പുനരർപ്പണം ചെയ്യണം. അതല്ലെങ്കിൽ കഷ്ടപ്പെട്ട് നേടിയ സ്വാതന്ത്ര്യം നഷ്ടമാവും -ടി. പത്മനാഭൻ പറഞ്ഞു. പി. വൈ. ആർ എൽ .ഡി .എഫ് .1, 2 1. എൽ.ഡി.എഫ് പയ്യന്നൂരിൽ സംഘടിപ്പിച്ച സംസ്ഥാനതല സെമിനാർ ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു 2. സ്വാതന്ത്ര്യദിനത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് നടന്ന ദീപശിഖ പ്രയാണത്തിനുള്ള ദീപശിഖ ടി. പത്മനാഭൻ പ്രസന്ന ടീച്ചർക്ക് കൈമാറുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story