Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right'വിദ്യാർഥികൾ...

'വിദ്യാർഥികൾ മയക്കുമരുന്നിന് അടിമയാകുന്നത് ഗൗരവതരം'

text_fields
bookmark_border
കണ്ണൂർ: ഒമ്പതാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾപോലും മയക്കുമരുന്നിന് അടിമയാകുന്നുവെന്ന വാർത്ത ഗൗരവതരമാണെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ജില്ല സെക്രട്ടേറിയറ്റ് യോഗം അഭിപ്രായപ്പെട്ടു. വിദ്യാലയങ്ങളിൽവരെ ലഹരി മാഫിയ പിടിമുറുക്കിയിരിക്കുന്നു. വിദ്യാർഥികളെ ലഹരിക്കടിപ്പെടുത്തുകയും ലഹരി വസ്തുക്കളുടെ വിതരണക്കാരാക്കുകയും ചെയ്യുന്ന സാമൂഹിക ദ്രോഹികളെ കഠിനമായി ശിക്ഷിക്കണം. ഭരണകൂടത്തിന്റെ പിൻബലവും നിയമപാലകരുടെ പിന്തുണയുമില്ലാതെ ലഹരി മാഫിയക്ക് വളരാൻ കഴിയില്ല. രക്ഷിതാക്കളും സാമൂഹിക പ്രവർത്തകരും ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ മക്കളുടെ ഭാവി ഭയാനകമായിരിക്കും. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ജില്ല കമ്മിറ്റി ഏരിയതലത്തിൽ രക്ഷിതാക്കളെയും വിദ്യാർഥികളെയും ലക്ഷ്യമിട്ട് ലഹരി വിരുദ്ധ ബോധവത്കരണ കാമ്പയിൻ സംഘടിപ്പിക്കും. ജില്ല പ്രസിഡന്റ്‌ ഡോ. മിസ്അബ് ഇരിക്കൂർ, ജനറൽ സെക്രട്ടറി കെ. മുസദിക്ക്, വൈസ് പ്രസിഡന്റ്‌ കെ.ടി. മുദസ്സിർ, സെക്രട്ടറി ഷബീർ എടക്കാട്, സെക്രട്ടേറിയറ്റ് അംഗം യാസീൻ വാരം എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story