Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2022 1:00 AM IST Updated On
date_range 13 Aug 2022 1:00 AM ISTകർഷകരെ തേടി നാടൻ വിത്തിനങ്ങളുമായി തമിഴ് കർഷകൻ
text_fieldsbookmark_border
ഇരിട്ടി: നാടൻ വിത്തിനങ്ങളുമായി തമിഴ്നാട്ടിൽ നിന്നൊരു യുവ കർഷകൻ കേരളത്തിലെ കർഷകരെ തേടിയെത്തി. തമിഴ്നാട് ട്രിച്ചി സ്വദേശി സാലൈ അരുൺ എന്ന മുപ്പതുകാരനായ യുവകർഷകനാണ് അഞ്ഞൂറിലധികം കിലോമീറ്റർ താണ്ടി അഞ്ഞൂറിൽ പരം നാടൻ വിത്തിനങ്ങളുമായി കേരളത്തിലെ വിവിധ ജില്ലകളിലൂടെ സഞ്ചരിച്ച് കണ്ണൂരിലെത്തിയത്. കേരളത്തിലെ ജൈവ കർഷകരെ നേരിൽ കാണാനും ഇവിടത്തെ കാലാവസ്ഥക്കനുയോജ്യമായ കൃഷിരീതി മനസ്സിലാക്കാനും ഒപ്പം കൃഷിക്കാർക്ക് തന്റെ മണ്ണിൽ വിളയിച്ചെടുത്ത നാടൻ ഇനത്തിൽപെട്ട പച്ചക്കറി വിത്തുകളും മറ്റ് വിത്തിനങ്ങളും സൗജ്യമായി നൽകാനുമാണ് തന്റെ ബുള്ളറ്റ് ബൈക്കിൽ കേരളത്തിലെ കർഷകരെ തേടി ഈ മുപ്പതുകാരൻ യാത്രക്കിറങ്ങിയത്. കഴിഞ്ഞ 13ന് തിരുവനന്തപുരം നാഗർകോവിലിൽ നിന്നും ആരംഭിച്ച യാത്ര കൊല്ലം, ആലപ്പുഴ, എറണാകുളം, കോട്ടയം തുടങ്ങി വിവിധ ജില്ലകളിലൂടെ സഞ്ചരിച്ച് ജൈവ കർഷകരെ കണ്ട് തന്റെ കൈവശമുള്ള വിത്തിനങ്ങൾ അവർക്കും അവരുടെ പക്കലുള്ളവ സ്വീകരിച്ചുമാണ് യാത്ര തുടർന്നത്. ഇങ്ങനെ സഞ്ചരിച്ച് വയനാട്ടിലെത്തിയ സാലൈ അരുൺ ഇന്നലെ ഉച്ചയോടെയാണ് വയനാടൻ ചുരമിറങ്ങി കണ്ണൂരിലെത്തിയത്. കർഷകരെ തേടി കണ്ണൂരിലെത്തിയ അരുൺ, തില്ലങ്കേരിയിലെ ജൈവ കർഷകൻ ഷിംജിത്തിന്റെയടുത്തുമെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story