Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2022 12:28 AM IST Updated On
date_range 12 Aug 2022 12:28 AM ISTസമാധാനത്തിനായി തെരുവോര ചിത്രരചന
text_fieldsbookmark_border
പയ്യന്നൂർ: സമാധാനത്തിന്റെ സന്ദേശം പകർന്ന് കരിവെളളൂർ എ.വി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സാമൂഹിക ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ തെരുവോര ചിത്രരചന 'സഡാകോ സ്ട്രീറ്റ്' സംഘടിപ്പിച്ചു. പ്രശസ്ത ചിത്രകാരൻ ബാലൻ പാലായി ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനാധ്യാപിക പി. മിനി അധ്യക്ഷത വഹിച്ചു. സീനിയർ അധ്യാപിക പി.വി. ഓമന, സ്റ്റാഫ് സെക്രട്ടറി പി.സി. ജയസൂര്യൻ, എസ്.ആർ.ജി കൺവീനർ പി.പി. വിനോദ്, ടി. നയന, എം.വി. ശ്രീജ, പി. അനിത, അജയകുമാർ എന്നിവർ സംസാരിച്ചു. സ്കൂളിലെ അധ്യാപകനും ഡോട്ട് ചിത്രകാരനുമായ സുരേഷ് അന്നൂരിന്റെ നേതൃത്വത്തിൽ കുട്ടികൾ ചിത്രരചന നടത്തി. പി. വൈ. ആർ ആർട്ട് സമാധാനസന്ദേശമുയർത്തി കരിവെള്ളൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ സാമൂഹിക ശാസ്ത്ര ക്ലബ് സംഘടിപ്പിച്ച തെരുവോര ചിത്രരചന
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story