Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2022 12:28 AM IST Updated On
date_range 12 Aug 2022 12:28 AM ISTകൂട്ടുമുഖം സി.എച്ച്.സിയിൽ കിടത്തി ചികിത്സ തുടങ്ങുന്നു
text_fieldsbookmark_border
ശ്രീകണ്ഠപുരം: കൂട്ടുമുഖം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഒക്ടോബർ ആദ്യവാരം കിടത്തി ചികിത്സ ആരംഭിക്കാൻ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗത്തിൽ തീരുമാനം. അടിയന്തരമായി നടത്തേണ്ട അറ്റകുറ്റപ്പണി ഒരുമാസത്തിനകം നടത്തും. മഴ മാറുന്നതോടുകൂടി ആശുപത്രിയിലേക്കുള്ള റോഡ് റീ ടാറിങ് നടത്തുകയും ചെയ്യും. 2022-23 വർഷത്തെ വാർഷിക പദ്ധതിയിൽ ഇതിനായി 15 ലക്ഷം രൂപയുടെ പദ്ധതി അംഗീകാരം ലഭിച്ചതായി ചെയർപേഴ്സൻ അറിയിച്ചു. ജീവനക്കാരുടെ നിയമനം സംബന്ധിച്ച് പരമാവധി എൻ.ആർ.എച്ച്.എം വഴി നടത്തും. ബാക്കി വരുന്നത് നഗരസഭയുടെ തനത് ഫണ്ടിൽ നിന്നും ചെലവഴിക്കുകയും ചെയ്യും. മറ്റു അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് സന്നദ്ധ സംഘടനകളിൽ നിന്നും സ്പോൺസർഷിപ്പിലൂടെ കണ്ടെത്താനും തീരുമാനിച്ചു. കൂട്ടുമുഖം സി.എച്ച്.സിയിൽ ചേർന്ന യോഗത്തിൽ നഗരസഭ ചെയർപേഴ്സൻ ഡോ. കെ.വി. ഫിലോമിന അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story