Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 12:21 AM IST Updated On
date_range 11 Aug 2022 12:21 AM ISTസൗജന്യ പഠനസൗകര്യം
text_fieldsbookmark_border
പയ്യന്നൂർ: പിലാത്തറ ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ് റോട്ടറി ഡിസ്ട്രിക്ട് 3204ന്റെ സഹകരണത്തോടെ പഠനത്തിന് സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന 300 വിദ്യാർഥികൾക്ക് എൻജിനീയറിങ്ങിനും 100 കുട്ടികൾക്ക് മറ്റ് ശാഖകളിലും സൗജന്യ പഠനത്തിന് അവസരം ഒരുക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. എയ്ഡഡ് സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ, സി.ബി.എസ്.ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ, പ്രമുഖ എൻജിനീയറിങ് കോളജുകൾ എന്നിവരുടെ സഹകരണത്തോടെയാണ് പഠന സൗകര്യം ഒരുക്കുന്നത്. ഫോൺ: 9605398889. വാർത്തസമ്മേളനത്തിൽ ഹോപ്പ് മാനേജിങ് ട്രസ്റ്റി കെ.എസ്. ജയമോഹൻ, വർക്കിങ് പ്രസിഡന്റ് എം.പി. മധുസൂദനൻ, റോട്ടറി ഡിസ്ട്രിക്ട് ഗവർണർ വി.വി. പ്രമോദ് നായനാർ, സോണൽ സെക്രട്ടറി വി. ഉപേന്ദ്ര ഷേണായി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story