Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രളയമുഖത്ത്...

പ്രളയമുഖത്ത് സേവനവുമായി ഉദ്യോഗാര്‍ഥികള്‍

text_fields
bookmark_border
പ്രളയമുഖത്ത് സേവനവുമായി ഉദ്യോഗാര്‍ഥികള്‍
cancel
കേളകം: ഉരുള്‍പൊട്ടല്‍ നാശം വിതച്ച കണിച്ചാര്‍, കോളയാട് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തനവുമായി യൂനിഫോം സേനയിലേക്ക് പരിശീലനം നേടിയ ഉദ്യോഗാര്‍ഥികള്‍. വിവിധ യൂനിഫോം സേനകളിലേക്ക് ജില്ല പഞ്ചായത്തിന്റെ പരിശീലനം ലഭിച്ച പട്ടികവര്‍ഗത്തിലെ 130ഓളം യുവതീ യുവാക്കളാണ് സന്നദ്ധ പ്രവര്‍ത്തനത്തിനായി ഒരു ദിവസം രംഗത്തിറങ്ങിയത്. മയ്യില്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡ്രോണ്‍ അക്കാദമിയിലെ കുട്ടികളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. സേവന പ്രവൃത്തി ഉദ്ഘാടനം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍ നിര്‍വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വി.കെ. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ഗീത സംസാരിച്ചു. പടം) ജില്ല പഞ്ചായത്ത് പരിശീലനം നല്‍കിയ ഉദ്യോഗാര്‍ഥികള്‍ ഉരുള്‍പൊട്ടലുണ്ടായ കണിച്ചാര്‍ പ്രദേശത്ത് സന്നദ്ധ പ്രവര്‍ത്തനം നടത്തുന്നു kanichar uniform team
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story