Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 12:11 AM IST Updated On
date_range 11 Aug 2022 12:11 AM ISTപരിയാരത്ത് ആംബുലൻസ് ഡ്രൈവർമാർ ഏറ്റുമുട്ടി; നാലുപേർക്ക് പരിക്ക്
text_fieldsbookmark_border
പയ്യന്നൂർ: പരിയാരത്ത് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ഏറ്റുമുട്ടി നാലുപേര്‍ക്ക് പരിക്ക്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് പരിസരത്ത് ചൊവ്വാഴ്ച രാത്രി 10.15നാണ് സംഭവം. പിലാത്തറ സി.എം നഗറിലെ റോജിഷ് (32), കുന്നരുവിലെ സുബിന്‍രാജ് (23), പിലാത്തറ സി.എം നഗറിലെ റിജേഷ് (33), റെജിലേഷ് (29) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബംഗളൂരുവിലേക്ക് മൃതദേഹവുമായി ട്രിപ് പോയത് സംബന്ധിച്ച് നടന്ന തര്‍ക്കമാണ് കൂട്ടത്തല്ലില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. മെഡിക്കല്‍ കോളജ് പരിസരത്ത് ആംബുലന്‍സ് ഡ്രൈവർമാർ തമ്മില്‍ നിരന്തരമായി ഏറ്റുമുട്ടലുകള്‍ നടക്കുന്നതായി പരാതിയുണ്ട്. ആറുമാസം മുമ്പ് ഇവിടെ കത്തിക്കുത്ത് നടന്നിരുന്നു. ആംബുലന്‍സ് ഡ്രൈവർമാരുടെ സംഘർഷത്തിനറുതിയുണ്ടാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ റൂറല്‍ ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കി. ഇരുപതോളം ആംബുലന്‍സുകളാണ് പരിയാരത്തുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story