Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമയക്കുമരുന്ന്​ നൽകി...

മയക്കുമരുന്ന്​ നൽകി പീഡനം; കുറ്റക്കാരെ മുഴുവൻ കണ്ടെത്തി നടപടി സ്വീകരിക്കണം -ഡി.വൈ.എഫ്.ഐ

text_fields
bookmark_border
കണ്ണൂർ: നഗരത്തിൽ സ്കൂൾ വിദ്യാർഥിനിയെ മയക്കുമരുന്നിന് അടിമയാക്കി സഹപാഠി പീഡിപ്പിച്ച സംഭവത്തിൽ കുറ്റക്കാരെ മുഴുവൻ കണ്ടെത്തി കർശന നടപടി സ്വീകരിക്കാൻ അധികൃതർ ഇടപെടണമെന്ന് ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് കുട്ടികളെ വശത്താക്കാനുള്ള ലഹരി മാഫിയയുടെ ഇടപെടലിനെതിരെ പ്രതിരോധം തീർക്കാൻ ശക്തമായ സംവിധാനം ഉണ്ടാവണം. ലഹരി മാഫിയ സംഘങ്ങൾക്കെതിരായി ഡി.വൈ.എഫ്.ഐ നടത്തുന്ന കാമ്പയിൻ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കും. സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള ജാഗ്രത സമിതികളുടെ പ്രവർത്തനം ശക്തിപ്പെടുത്തും. യുവതലമുറ മയക്കുമരുന്നിന്റെ പിടിയിൽപെടാതിരിക്കാൻ സർക്കാർ സംവിധാനങ്ങളുമായി ചേർന്നുകൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story