Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകെ.എസ്​.ടി.യു ​സെമിനാർ...

കെ.എസ്​.ടി.യു ​സെമിനാർ നാളെ

text_fields
bookmark_border
കണ്ണൂര്‍: കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂനിയന്‍ സംസ്ഥാന കമ്മിറ്റി 'തങ്ങള്‍ എന്ന മഹാവിദ്യാലയം' എന്ന വിഷയത്തിൽ സെമിനാര്‍ നടത്തും. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന്​ കണ്ണൂര്‍ ശിക്ഷക് സദനില്‍ നടക്കുന്ന പരിപാടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സാന്ത്വന മേഖലയില്‍ മികവ് തെളിയിച്ച വ്യക്തി, ബഹുമുഖ വിദ്യാർഥി പ്രതിഭ എന്നിവര്‍ക്ക് ശിഹാബ് തങ്ങള്‍ സ്മാരക അവാര്‍ഡ് ചടങ്ങില്‍ വിതരണം ചെയ്യും. കെ.എസ്​.ടി.യു സംസ്ഥാന കമ്മിറ്റി ആവിഷ്‌കരിച്ച് നടപ്പാക്കുന്ന പുതിയ ആരോഗ്യ സുരക്ഷ പദ്ധതി 'കാരുണ്യ മെഡിപ്ലസ്' പ്രഖ്യാപനവും ഇതോടൊപ്പം നടക്കും. വാര്‍ത്തസമ്മേളനത്തില്‍ സംസ്ഥാന ട്രഷറര്‍ ബഷീര്‍ ചെറിയാണ്ടി, കെ.വി.ടി. മുസ്തഫ, പി. മുനീര്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story