Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right...

അമ്മാനപ്പാറ-തിരുവട്ടൂർ-ചപ്പാരപ്പടവ് റോഡ് തകർന്നു; ഗതാഗതം ദുഷ്കരം

text_fields
bookmark_border
അമ്മാനപ്പാറ-തിരുവട്ടൂർ-ചപ്പാരപ്പടവ് റോഡ് തകർന്നു; ഗതാഗതം ദുഷ്കരം
cancel
തളിപ്പറമ്പ്: അമ്മാനപ്പാറ-തിരുവട്ടൂർ- ചപ്പാരപ്പടവ് റോഡ് തകർന്ന് വാഹനഗതാഗതം ദുഷ്കരമായി. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പി.ഡബ്ല്യു.ഡി റോഡ് അറ്റകുറ്റപ്പണി നടത്തിയിട്ട് വർഷങ്ങളായി. റോഡ് നവീകരിച്ച് മെക്കാഡം ചെയ്യുന്നതിനായി സംസ്ഥാന സർക്കാറിന്റെ ബജറ്റുകളിൽ രണ്ടുതവണ തുക വകയിരുത്തിയെങ്കിലും ഇതുവരെ പ്രാവർത്തികമാക്കിയില്ലെന്ന് നാട്ടുകാർ പറഞ്ഞു. സമീപ വില്ലേജുകളിലെ റോഡുകളെല്ലാം മെക്കാഡം ടാറിങ് പൂർത്തിയാക്കി ഗതാഗതസൗകര്യം ഒരുക്കിയിട്ടും റോഡിനോട് മാത്രം അവഗണന തുടരുകയാണ്. രണ്ടു വർഷമായി അറ്റകുറ്റപ്പണികൾ നടക്കാതായതോടെ റോഡ് തകരുകയായിരുന്നു. റോഡിൽ കുത്തനെ കയറ്റമുള്ള മെനച്ചൂർകുന്നിൽ റോഡ് തകർന്നത് കാരണം നിറയെ യാത്രക്കാരുമായി പോകുന്ന ബസുകൾ യാത്രക്കാരെ വഴിയിൽ ഇറക്കിയാണ് കുന്ന് കയറുന്നത്. മഴക്കാലത്ത് പ്രായമായവരും വിദ്യാർഥികളും ഇതുമൂലം വളരെ ദുരിതമനുഭവിക്കുന്നു. അടിയന്തരമായി റോഡ് റിപ്പയർ ചെയ്ത് യാത്രസൗകര്യം ഒരുക്കണമെന്നും സ്ഥലം എം.എൽ.എയും മന്ത്രിയുമായ എം.വി. ഗോവിന്ദൻ മാസ്റ്ററുടെ അടിയന്തരശ്രദ്ധ ഇക്കാര്യത്തിൽ പതിയണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story