Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2022 12:18 AM IST Updated On
date_range 10 Aug 2022 12:18 AM ISTദേശീയ വ്യാപാരിദിനം
text_fieldsbookmark_border
തളിപ്പറമ്പ്: ദേശീയ വ്യാപാരി ദിനത്തിന്റെ ഭാഗമായി തളിപ്പറമ്പ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പഴയകാല ഭാരവാഹികളെ ആദരിച്ചു. തളിപ്പറമ്പ ഡിവൈ.എസ്.പി എം.പി. വിനോദ് ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.എസ്. റിയാസ് അധ്യക്ഷത വഹിച്ചു. നഗരസഭ പൊതുമരാമത്ത് സ്ഥിരംസമിതി ചെയർമാൻ പി.പി. നിസാർ, പ്രസ് ഫോറം പ്രസിഡന്റ് ഐ. ദിവാകരൻ, വി. താജുദ്ദീൻ, ടി. ജയരാജ് തുടങ്ങിയവർ സംസാരിച്ചു. വ്യാപാരി ദിനത്തിന്റെ ഭാഗമായി പതാകയും ഉയർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story