Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകുടകിൽ വീണ്ടും കനത്ത...

കുടകിൽ വീണ്ടും കനത്ത മഴ; നാശനഷ്ടം

text_fields
bookmark_border
വീരാജ്പേട്ട: കുടകിൽ വീണ്ടും മഴ കനത്തതോടെ നാശനഷ്ടം. മടിക്കേരി താലൂക്കിലെ ചെമ്പു, കരിക്കെ, കൊയിനാട്, ഭാഗമണ്ഡല എന്നിവിടങ്ങളിലാണ് നാശനഷ്ടങ്ങൾ. ചെമ്പുവിനടുത്ത മർപട്ക്ക പാലം ഒഴുകിപ്പോയി. മടിക്കേരി-മംഗളൂരു ഹൈവേയിലെ ദേവർകൊല്ലിക്കു സമീപം റോഡിൽ മണ്ണിടിച്ചിലിൽ വാഹന ഗതാഗതം സ്തംഭിച്ചു. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ ഊർജിതമായി നടക്കുകയാണ്. മണ്ണ് നീക്കാനുള്ള പ്രവൃത്തി ആരംഭിച്ചു. ഭാഗമണ്ഡല-കരിക്കെ റോഡ് മണ്ണിടിച്ചിലിൽ തകർന്നു. ഹംപാജെ, പെരാജെ, ജോഡുപാല, തണ്ണിമാനി എന്നിവിടങ്ങളിൽ ജില്ലയിലെ റവന്യൂ സംഘം പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. അടിയന്തര ഘട്ടങ്ങളിൽ ഉപയോഗപ്പെടുത്താൻ ദുരിതാശ്വാസ ക്യാമ്പുകൾ ഒരുക്കിയിട്ടുണ്ട്. ഫോട്ടോ : മെയിലിൽ. കനത്ത മഴയെ തുടർന്ന് തകർന്ന മർപട്ക്ക പാലം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story