Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 12:47 AM IST Updated On
date_range 5 Aug 2022 12:47 AM ISTവനമേഖലയിലെ ഉരുൾപൊട്ടൽ: സെമിനാരി വില്ലയിൽ വ്യാപക നാശം
text_fieldsbookmark_border
നിടുംപൊയിൽ: വനത്തിനുള്ളിൽ കഴിഞ്ഞദിവസമുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് മാനന്തവാടി രൂപതയുടെ കീഴിലുള്ള സെമിനാരി വില്ലയിൽ വൻ കൃഷിനാശം. മലവെള്ളപ്പാച്ചിലിൽ പ്രദേശം രണ്ടായി പിളർന്നു. കഴിഞ്ഞദിവസം കണ്ണവം ഫോറസ്റ്റ് റേഞ്ചിലെ നിടുംപൊയിൽ വനത്തിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്നാണ് ഇരുപത്തെട്ടാം മൈലിനും ഇരുപത്തേഴാം മൈലിനും ഇടയിലെ സെമിനാരി വില്ലയിലെ ഏക്കറുകളോളം കൃഷിയിടം ഒറ്റരാത്രി കൊണ്ട് ഇല്ലാതായത്. തൊട്ടടുത്തുള്ള ക്രിസ്തുദാസി കോൺവെന്റിന്റെ കൃഷിയിടത്തിലും വ്യാപക നാശമുണ്ടായി. ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ കനത്ത കൃഷിനാശത്തിന് പുറമെ സെമിനാരി വില്ലയിൽ കൂട്ടിയിട്ടിരുന്ന പതിനയ്യായിരത്തോളം തേങ്ങയും പശുഫാമും ഉരുൾപൊട്ടലിൽ ഒഴുകിപ്പോയി. റബർ, കമുക്, വാഴ, കുരുമുളക് തുടങ്ങിയ വിളകളും തേക്ക്, പ്ലാവ് തുടങ്ങിയ മരങ്ങളും വെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story