Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 12:47 AM IST Updated On
date_range 5 Aug 2022 12:47 AM ISTവിദ്യാമൃതം സൗജന്യ വിദ്യാഭ്യാസ പദ്ധതി; തീയതി നീട്ടി
text_fieldsbookmark_border
കണ്ണൂർ: പ്ലസ് ടുവിന് ഉയർന്ന മാർക്ക് നേടിയവർക്ക് ഉപരിപഠനം സാധ്യമാക്കുന്ന വിദ്യാമൃതം സൗജന്യ വിദ്യാഭ്യാസ പദ്ധതി ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 14 വരെ നീട്ടി. പ്ലസ് ടുവിന് ഉയർന്ന മാർക്ക് നേടിയ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരോ കോവിഡോ മറ്റ് പ്രകൃതി ദുരന്തങ്ങൾ മൂലമോ കഷ്ടതകൾ അനുഭവിക്കുന്നവരോ മാതാവോ പിതാവോ നഷ്ടപ്പെട്ടവരോ ആയ വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് കൈത്താങ്ങാവുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. നടൻ മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷൻ, വിദ്യാഭ്യാസ ശൃംഖലയായ എം.ജി.എം ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. vidhyamrutham.mgmtc.in, www.mgmtc.in എന്നീ വെബ്സൈറ്റുകളിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഫോൺ: 7025335111, 9946485111.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story