Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഭരണനിർവഹണ സമിതി...

ഭരണനിർവഹണ സമിതി ആർ.എസ്‌.എസ് തടവറയിൽ -എസ്‌.ആർ.പി

text_fields
bookmark_border
കണ്ണൂർ: രാജ്യത്തെ ഭരണനിർവഹണ സമിതിയും നീതിന്യായവ്യവസ്ഥയും ബി.ജെ.പിയുടെയും ആർ.എസ്‌.എസിന്റെയും തടവറയിലാണെന്ന്‌ മുതിർന്ന സി.പി.എം നേതാവ്‌ എസ്‌. രാമചന്ദ്രൻ പിള്ള പറഞ്ഞു. കേന്ദ്രസർക്കാറിനെതിരായ വിഷയങ്ങൾ ചർച്ച ചെയ്യാൻ പോലും അനുവാദമില്ലെന്നും എസ്‌.ആർ.പി പറഞ്ഞു. പാട്യം ഗോപാലൻ പഠന ഗവേഷണകേന്ദ്രം സംഘടിപ്പിച്ച 'സ്വാതന്ത്ര്യം നേരിടുന്ന വെല്ലുവിളികൾ' സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്‌ട്രീയപ്രവർത്തകർ, ജഡ്‌ജിമാർ, ഉദ്യോഗസ്ഥർ തുടങ്ങി എല്ലാവരും നിരീക്ഷണവലയത്തിനുള്ളിലാണ്‌. രാജ്യത്തെ മാധ്യമങ്ങളെയും വരുതിയിലാക്കിയിരിക്കുകയാണ്‌. മതപരമായ ചടങ്ങുകൾ ഭരണപ്രവർത്തനങ്ങളായി മോദി ഭരണത്തിൽ മാറിയെന്നും എസ്.ആർ.പി ആരോപിച്ചു. ഗവേഷണ കേന്ദ്രം ചെയർമാൻ എം.വി. ജയരാജൻ അധ്യക്ഷത വഹിച്ചു. എ.കെ.ജിയുടെ മകൾ ലൈലയെയും സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ കവിയൂർ രാജഗോപാലനെയും ആദരിച്ചു. ഡോ. കെ.എൻ. ഗണേഷ്‌ വിഷയാവതരണം നടത്തി. പി. ഹരീന്ദ്രൻ സ്വാഗതവും എം. പ്രകാശൻ നന്ദിയും പറഞ്ഞു. പടം) സന്ദീപ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story