Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 12:37 AM IST Updated On
date_range 4 Aug 2022 12:37 AM ISTനിടുംപൊയിൽ-മാനന്തവാടി ചുരം റോഡ്; ഗതാഗതം പുനഃസ്ഥാപിച്ചു
text_fieldsbookmark_border
ചെറുവാഹനങ്ങൾക്ക് കടന്നുപോകാം പടം - ഉരുൾപൊട്ടലിൽ നിടുംപൊയിൽ ചുരം പാതയിൽ കുന്നുകൂടിയ പാറകളും തടസ്സങ്ങളും മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നീക്കുന്നു. കേളകം: ഉരുൾപൊട്ടലിൽ തകർന്ന നിടുംപൊയിൽ-മാനന്തവാടി റോഡിൽ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. ഉരുൾപൊട്ടലിനെത്തുടർന്ന് രണ്ടുദിവസമായി വാഹനഗതാഗതം പൂർണമായും നിലച്ച നിടുംപൊയിൽ-മാനന്തവാടി റോഡിൽ ചൊവ്വാഴ്ച രണ്ടിടത്തെ മണ്ണും കല്ലും മാറ്റിയിട്ടുണ്ട്. മൂന്നുകിലോറ്ററോളം ദൂരത്തിൽ റോഡിൽ ഉരുൾപൊട്ടിയതിന്റെ അവശിഷ്ടങ്ങൾ അടിഞ്ഞ നിലയിലാണ്. പൊതുമരാമത്ത് വകുപ്പ് ജില്ല എക്സി. എൻജിനീയർ എം. ജഗദീഷ്, റോഡ്‌സ് വിഭാഗം കൂത്തുപറമ്പ് അസി. എൻജിനീയർ വി.വി. പ്രസാദ് എന്നിവരുടെ മേൽനോട്ടത്തിലാണ് പ്രവൃത്തി പുരോഗമിക്കുന്നത്. ഇരുവശങ്ങളിലുമായി നിരവധി ചരക്കുവാഹനങ്ങളാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. ഗതാഗതം പൂർണമായും പുനഃസ്ഥാപിക്കാൻ ദിവസങ്ങളെടുക്കും. തിങ്കളാഴ്ച രാത്രിയാണ് ശക്തമായ ഉരുൾപൊട്ടലിൽ ചുരം റോഡ് തകർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
