Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2022 1:05 AM IST Updated On
date_range 2 Aug 2022 1:05 AM IST'മുണ്ടോക്ക്-മാഹി പള്ളിവരെ വൺവേയിൽ നടപ്പാതയും കൈവരിയും നിർമിക്കണം'
text_fieldsbookmark_border
മാഹി: മാഹിയിൽ പ്രവേശിക്കുന്ന വാഹനങ്ങൾ വൺവേയായി പോകുന്ന മുണ്ടോക്ക് പഴയ പോസ്റ്റ് ഓഫിസ് കവല മുതൽ മാഹി പള്ളിവരെ സ്ഥാപിച്ച നടപ്പാതക്ക് കൈവരികളും വലതുഭാഗത്ത് പുതുതായി നടപ്പാതയും കൈവരികളും നിർമിക്കണമെന്നും ആവശ്യമുയർന്നു. ആറ് മുതൽ 10 മീറ്റർ വരെയാണ് ഈ റോഡിൽ വിവിധയിടങ്ങളിലെ വീതി. റോഡിന്റെയും നടപ്പാതയുടെയും ഘടന കാരണം രണ്ട് വർഷം മുമ്പ് ബൈക്ക് യാത്രികനും കാൽനടയാത്രികനുമായ രണ്ട് യുവാക്കൾക്ക് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടു. ഒട്ടേറെ പേർക്ക് പരിക്കേറ്റു. ഇടുങ്ങിയ ഈ റോഡിന്റെ ഇടതുവശത്ത് മാത്രമാണ് നടപ്പാതയുള്ളത്. അശാസ്ത്രീയമായി നിർമിച്ച നടപ്പാത ചില വ്യാപാരികൾ കൈയേറിയതായും നാട്ടുകാർ ആരോപിച്ചു. 200 മീറ്റർ ദൂരത്തിൽ മാത്രമാണ് നടപ്പാതയും കൈവരിയും പണിയേണ്ടത്. ഈ വൺവേയിൽ ഇടത് ഭാഗത്ത് രണ്ട് പെട്രോൾ പമ്പുകളുമുണ്ട്. പെട്രോൾ പമ്പുകളിലേക്ക് വാഹനങ്ങൾ കടന്നതിന് ശേഷം മാത്രമാണ് യാത്രക്കാർക്ക് മുന്നോട്ടുപോകാൻ കഴിയുകയുള്ളൂ. റോഡ് വീതികൂട്ടി ദേശീയപാതയുടെ വലത് ഭാഗത്ത് ശാസ്ത്രീയമായി നടപ്പാതയും കൈവരിയും നിർമിച്ച് കാൽനടയാത്ര സുഗമമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. caption: മാഹി മുണ്ടാക്ക് കവലയിൽനിന്ന് മാഹി പള്ളി വരെയുള്ള വൺവേ ദേശീയപാത
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
