Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2022 1:05 AM IST Updated On
date_range 2 Aug 2022 1:05 AM ISTഓക്സിജൻ പ്ലാന്റ് സ്ഥാപിക്കുന്ന പ്രവൃത്തി പുനരാരംഭിച്ചു
text_fieldsbookmark_border
പേരാവൂർ: ഹൈകോടതി സ്റ്റേ നീക്കിയതോടെ പേരാവൂർ താലൂക്കാശുപത്രി ഭൂമിയിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കുന്ന പ്രവൃത്തി പുനരാരംഭിച്ചു. ആശുപത്രിയിലെ താൽക്കാലിക ഫാർമസിക്ക് സമീപത്തായാണ് ലിക്വിഡ് ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കുന്നത്. 2022 ഏപ്രിൽ ആറിനാണ് പേരാവൂരിൽ ഓക്സിജൻ പ്ലാന്റ് നിർമിക്കാൻ അനുമതി ലഭിക്കുന്നത്. പ്ലാന്റ് സ്ഥാപിക്കുന്ന സ്ഥലവുമായി ബന്ധപ്പെട്ട് നിലനിന്ന തർക്കങ്ങൾക്കൊടുവിൽ ജൂൺ 30ന് പ്രവൃത്തി ആരംഭിച്ചെങ്കിലും സമീപവാസികളിൽ ചിലർ ഹൈകോടതിയെ സമീപിച്ച് സ്റ്റേ വാങ്ങുകയായിരുന്നു. ഇത് വിവാദമാവുകയും പേരാവൂരിലെത്തിയ ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുകയും ചെയ്തിരുന്നു. ഇതേതുടർന്ന് ആരോഗ്യവകുപ്പ് ഹൈകോടതിയിൽ എതിർ സത്യവാങ്മൂലം നൽകുകയും ആശുപത്രി സ്ഥലത്തുകൂടി പൊതുവഴികൾ ഒന്നുമില്ലെന്ന രേഖകൾ ഹാജരാക്കുകയും ചെയ്തു. ഇതോടെ താൽക്കാലിക സ്റ്റേ ഹൈകോടതി നീക്കംചെയ്യുകയുമായിരുന്നു. പ്ലാന്റ് സ്ഥാപിക്കുന്ന പ്രവൃത്തി 60 ദിവസങ്ങൾക്കകം പൂർത്തിയാക്കാനാണ് പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story