Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightലൈബ്രറി കൗൺസിൽ...

ലൈബ്രറി കൗൺസിൽ ഉരിയാട്ടത്തിന് തിരശ്ശില

text_fields
bookmark_border
പയ്യന്നൂർ: താലൂക്ക് ലൈബ്രറി കൗൺസിൽ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഉരിയാട്ടം പഞ്ചദിന പ്രഭാഷണ പരമ്പരക്ക് സമാപനം. സമാപനം മുൻ എം.എൽ.എ ടി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. കെ. ദാമോദരൻ അധ്യക്ഷത വഹിച്ചു. തുടർന്ന് മാധ്യമ വർത്തമാനം എന്ന വിഷയത്തിൽ ഡോ. അരുണും മാധ്യമവും പ്രത്യയശാസ്ത്രവും എന്ന വിഷയത്തിൽ പി.കെ. സുരേഷ്കുമാറും പ്രഭാഷണം നടത്തി. അഡ്വ. പി. സന്തോഷ് അനുമോദന പ്രസംഗം നടത്തി. ഫോക് ലോർ അക്കാദമി സെക്രട്ടറി എ.വി. അജയകുമാർ മുഖ്യാതിഥിയായി. കെ.കെ. ഫൽഗുനൻ, എം.കെ. മനോഹരൻ, കെ. രാഘവൻ, കെ.വി. മോഹനൻ, എം. ദിവാകരൻ, പി.വി. സുരേന്ദ്രൻ, എം. അനീഷ് കുമാർ, അച്ചുതൻ പുത്തലത്ത്, കെ. സതീശൻ എന്നിവർ സംസാരിച്ചു. പി.എം. കൃഷ്ണപ്രഭ സ്വാഗതവും വി.എൻ. ഗോപി നന്ദിയും പറഞ്ഞു. കലാവിരുന്നും അരങ്ങേറി. ------- പി.വൈ-ആർ ഡോ.അരുൺ പയ്യന്നൂരിൽ ലൈബ്രറി കൗൺസിൽ ഉരിയാട്ടം പഞ്ചദിന പ്രഭാഷണ പരമ്പരയുടെ സമാപനത്തിൽ ഡോ. അരുൺ സംസാരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story