Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപോഷകബാല്യം പദ്ധതി...

പോഷകബാല്യം പദ്ധതി തുടങ്ങി

text_fields
bookmark_border
അംഗൻവാടി കുട്ടികൾക്ക് ആഴ്ചയിൽ രണ്ടുദിവസം മുട്ടയും പാലും കണ്ണൂർ: അംഗൻവാടി പ്രീ സ്‌കൂൾ കുട്ടികൾക്കായി സംസ്ഥാന വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന പോഷകബാല്യം പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം ചിറക്കൽ പഞ്ചായത്ത് 22ാം വാർഡിലെ കല്ലടത്തോട് അംഗൻവാടിയിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നിർവഹിച്ചു. അംഗൻവാടി കുട്ടികളുടെ പോഷകാഹാര നിലവാരം ഉയർത്താനും സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കാനുമായി ആഴ്ചയിൽ രണ്ടുദിവസം മുട്ടയും രണ്ടുദിവസം പാലും നൽകുന്ന പദ്ധതിയാണ് 'പോഷകബാല്യം'. ആഗസ്റ്റ് മുതൽ ജില്ലയിലെ വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള 2504 അംഗൻവാടികളിലും പദ്ധതി നടപ്പാക്കും. തിങ്കൾ, വ്യാഴം ദിവസങ്ങളിൽ പാലും ചൊവ്വ, വെള്ളി ദിവസങ്ങളിൽ മുട്ടയുമാണ് കുട്ടികൾക്ക് നൽകുക. ജില്ലയിൽ മൂന്നുവയസ്സ് മുതൽ ആറുവയസ്സ് വരെയുള്ള 27475 പ്രീ സ്‌കൂൾ കുട്ടികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. മിൽമ, പ്രാദേശിക ക്ഷീര സൊസൈറ്റി, കുടുംബശ്രീ, ക്ഷീരകർഷകർ എന്നിവർ വഴി പദ്ധതിക്കാവശ്യമായ പാൽ അംഗൻവാടികളിൽ നേരിട്ടെത്തിക്കും. ഈ സംവിധാനങ്ങളൊന്നും ലഭ്യമല്ലാത്ത അംഗൻവാടികളിൽ മിൽമയുടെ യു.എച്ച്.ടി പാലും വിതരണം ചെയ്യും. പദ്ധതിയുടെ നടത്തിപ്പിനായി ജില്ലയിൽ ആദ്യഘട്ടമെന്ന നിലയിൽ ആഗസ്റ്റ് മുതൽ ഡിസംബർ വരെ അഞ്ചുമാസത്തേക്ക് വനിത ശിശു വികസന വകുപ്പ് പാലിന് 67.48 ലക്ഷം രൂപയും മുട്ടക്ക് 65 ലക്ഷവും അനുവദിച്ചിട്ടുണ്ട്. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രുതി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി. അനിൽകുമാർ, വാർഡംഗം ടി.എം. സുരേന്ദ്രൻ, ജില്ല ശിശു വികസന ഓഫിസർ ഡീന ഭരതൻ, ജില്ല റൂറൽ ശിശു വികസന പദ്ധതി ഓഫിസർ സി. ദിവ്യ എന്നിവർ പങ്കെടുത്തു. ------- photo: poshakabalyam പോഷകബാല്യം പദ്ധതി ജില്ലതല ഉദ്ഘാടനം ചിറക്കൽ കല്ലടത്തോട് അംഗൻവാടിയിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story