Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2022 5:42 AM IST Updated On
date_range 27 Jun 2022 5:42 AM ISTഓണപ്പൂക്കളൊരുക്കാൻ പൂവ് കൃഷിയുമായി കൂട്ടായ്മ
text_fieldsbookmark_border
പെരിങ്ങത്തൂർ: ഓണപ്പൂക്കളൊരുക്കാൻ പൂവ് കൃഷിയുമായി കൂട്ടായ്മ. കരിയാട് പുനത്തിൽ പള്ളി പരിസരത്തുള്ള കണ്ണോത്ത് പറമ്പിലും കിടഞ്ഞിയിലെ മമ്പള്ളി പറമ്പിലുമായി ഒന്നര ഏക്കർ സ്ഥലത്താണ് പൂ കൃഷി നടത്തുന്നത്. വ്യത്യസ്ത മേഖലയിൽ ജോലി ചെയ്യുന്ന 12 പേരാണ് മാതൃക പദ്ധതിയുമായി രംഗത്തിറങ്ങിയത്. ഓരോ ഓണത്തിനും പൂവിനായി ഇതര സംസ്ഥാനങ്ങളിലെ പൂക്കൾ വലിയ വില കൊടുത്തു വാങ്ങേണ്ട സാഹചര്യം മനസ്സിലാക്കിയാണ് പൂവ് കൃഷിയുമായി കൂട്ടായ്മ രംഗത്തിറങ്ങിയത്. കെ.പി. മോഹനൻ എം.എൽ.എ പൂവ് കൃഷി നടീൽ ഉദ്ഘാടനം ചെയ്തു. പാനൂർ നഗരസഭ ചെയർമാൻ വി. നാസർ അധ്യക്ഷത വഹിച്ചു. ജയമോഹൻ നാമത്ത് സ്വാഗതം പറഞ്ഞു. കൗൺസിലർമാരായ അൻവർ കക്കാട്, എം.പി. ശ്രീജ, ആവോലം ബഷീർ, എൻ.എ. കരീം, പി. സജില, എ.എം. രാജേഷ്, കെ.കെ. സുധീർ കുമാർ, കൃഷി ഓഫിസർ ഷീന വിനോദ്, കെ.കെ. ഭരതൻ മാസ്റ്റർ, എം. സജീവൻ, കെ. ദിനേശൻ, എം. സുധാകരൻ, കെ. ഇസ്മായിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story