Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമട്ടന്നൂരില്‍ റവന്യൂ...

മട്ടന്നൂരില്‍ റവന്യൂ ടവർ നിർമാണം അന്തിമഘട്ടത്തിൽ

text_fields
bookmark_border
മട്ടന്നൂരില്‍ റവന്യൂ ടവർ നിർമാണം അന്തിമഘട്ടത്തിൽ
cancel
ആറുമാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കും മട്ടന്നൂര്‍: മട്ടന്നൂരില്‍ റവന്യൂ ടവറിന്റെ നിര്‍മാണം അന്തിമഘട്ടത്തിലേക്ക്. ആറുമാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കും. സര്‍ക്കാര്‍ ഓഫിസുകളെ ഒരു കുടക്കീഴിലാക്കുന്നതിനാണ് 20 കോടിയോളം രൂപ ചെലവഴിച്ച് മിനി സിവില്‍ സ്‌റ്റേഷന്‍ നിര്‍മിക്കുന്നത്. ഏഴുനില കെട്ടിടത്തിന്റെ അഞ്ചുനിലകളുടെ നിര്‍മാണമാണ് ആദ്യഘട്ടം പൂര്‍ത്തിയായത്. കെട്ടിടത്തിന്റെ കോണ്‍ക്രീറ്റിങ് ജോലി പൂര്‍ത്തിയായി. പ്ലാസ്റ്ററിങ് കഴിഞ്ഞ സ്ഥലങ്ങളില്‍ പെയിന്റിങ്ങും നടത്തുന്നുണ്ട്. ഡിസംബറിലാണ് റവന്യൂ ടവറിന്റെ നിര്‍മാണം തുടങ്ങിയത്. ഹൗസിങ് ബോര്‍ഡാണ് നിര്‍മാണച്ചുമതല ഏറ്റെടുത്തത്. കിഫ്ബിയുടെ സഹായത്തോടെയാണ് കെട്ടിടം നിര്‍മിക്കുന്നത്. ഹില്‍ട്രാക്ക് കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. നാലുനിലകളില്‍ ഓഫിസ് സമുച്ചയവും താഴത്തെനില വാഹന പാര്‍ക്കിങ്ങിനുമാണ് ഉപയോഗിക്കുക. റവന്യൂ ടവറിനോട് ചേര്‍ന്ന് കാന്റീന്‍ ബ്ലോക്കിന്റെ നിര്‍മാണവും പുരോഗമിക്കുകയാണ്. മൂന്നുലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ജല ടാങ്കിന്റെ നിര്‍മാണവും പൂര്‍ത്തിയായി. മട്ടന്നൂരില്‍ വിവിധയിടങ്ങളിലായി വാടകക്കെട്ടിടങ്ങളിലും മറ്റും പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫിസുകള്‍ പലതും റവന്യൂ ടവര്‍ പൂര്‍ത്തിയാകുന്നതോടെ ഇവിടേക്ക് മാറും. 2018 ജൂണിലാണ് മിനി സിവില്‍ സ്‌റ്റേഷന്‍ നിര്‍മാണത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയത്. 2019 ഒക്ടോബറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ റവന്യൂ ടവറിന്റെയും സ്‌പെഷാലിറ്റി ആശുപത്രിയുടെയും ശിലാസ്ഥാപനം നടത്തി. റവന്യൂ ടവറിന്റെ പിന്‍ഭാഗത്തായാണ് സ്‌പെഷാലിറ്റി ആശുപത്രിയുടെ പണി നടക്കുന്നത്. കോവിഡ് ലോക്ഡൗണ്‍ ഉള്‍പ്പടെയുള്ള തടസ്സങ്ങള്‍ മൂലം വൈകിയാണ് പ്രവൃത്തി തുടങ്ങാനായത്. കെ.കെ. ശൈലജ എം.എല്‍.എയുടെ നേതൃത്വത്തില്‍ ഓരോ മാസവും യോഗം ചേര്‍ന്ന് നിര്‍മാണ പ്രവൃത്തി വിലയിരുത്തുന്നുണ്ട്. --------------- (ഫോട്ടോ- മട്ടന്നൂരില്‍ നിര്‍മാണം പുരോഗമിക്കുന്ന റവന്യൂ ടവര്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story