Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightരാഹുൽ ഗാന്ധിയുടെ ഓഫിസ്...

രാഹുൽ ഗാന്ധിയുടെ ഓഫിസ് തകർത്തത് ശരിയല്ല -സി.എൻ. ചന്ദ്രൻ

text_fields
bookmark_border
രാഹുൽ ഗാന്ധിയുടെ ഓഫിസ് തകർത്തത് ശരിയല്ല -സി.എൻ. ചന്ദ്രൻ
cancel
തളിപ്പറമ്പ്: രാഹുൽ ഗാന്ധി എം.പിയുടെ വയനാട്ടിലെ ഓഫിസ് തകർത്ത സംഭവം ശരിയല്ലാത്ത നടപടിയാണെന്ന് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സി.എൻ. ചന്ദ്രൻ. ദുർബലപ്പെട്ട് വരുന്ന യു.ഡി.എഫ് സംവിധാനത്തെ സജീവമാക്കുന്ന പണി ഇടതുപക്ഷം എടുക്കരുതെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ തളിപ്പറമ്പ് മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അരാഷ്ട്രീയവാദം ഉയർത്തിക്കൊണ്ടുവന്ന് വർഗീയത വളർത്താൻ ശ്രമിക്കുന്നവരുണ്ട്. ഭൂരിപക്ഷ-ന്യൂനപക്ഷ വ്യത്യാസമില്ലാതെ വർഗീയത വളരുന്നത് അപകടകരമാണ്. അതിനെ ചെറുക്കണമെന്നും ചന്ദ്രൻ പറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി മുതിർന്ന അംഗം എ.ആർ.സി. നായർ പതാക ഉയർത്തി. ലിജി ബാലകൃഷ്ണൻ രക്തസാക്ഷി പ്രമേയവും പി.എ. ഇസ്മയിൽ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സി.പി.ഐ തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി വി.വി. കണ്ണൻ പ്രവർത്തന റിപ്പോർട്ടും വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു. പി.കെ. അബ്ദുൽ ഗഫൂർ, കോമത്ത് മുരളീധരൻ, പി.വി. ബാബു, ടി.വി. നാരായണൻ, ഇ. ലിജേഷ്, പയ്യരട്ട ശാന്ത എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story