Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപുതിയതെരുവിൽ...

പുതിയതെരുവിൽ കുടുംബശ്രീ വിപണന കേന്ദ്രം

text_fields
bookmark_border
കണ്ണൂര്‍: കുടുംബശ്രീ സംരംഭകരുടെ സ്ഥിരം വിപണന കേന്ദ്രം എന്ന ലക്ഷ്യവുമായി ചിറക്കൽ ഗ്രാമപഞ്ചായത്ത് പുതിയതെരുവിൽ മാർക്കറ്റിങ് കിയോസ്‌ക് ആരംഭിച്ചു. കെ.വി. സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുതിയതെരു മാർക്കറ്റിൽ ഒമ്പതു വർഷമായി അടഞ്ഞുകിടക്കുന്ന പഞ്ചായത്തിന്റെ കെട്ടിടം അഞ്ചുലക്ഷം രൂപ ചെലവിൽ നവീകരിച്ചാണ് വിപണന കേന്ദ്രം തുടങ്ങിയത്. ഉൽപന്നങ്ങൾക്ക് മികച്ച വിപണി സാധ്യമാക്കുക, സംരംഭകർക്ക് സ്ഥിരവരുമാനം ഉറപ്പുവരുത്തുക, ഉൽപന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുക, വിപണിയിലെ സാധ്യത മനസ്സിലാക്കി കർഷകരെ സഹായിക്കുക എന്നിവയാണ് ലക്ഷ്യം. പഞ്ചായത്തിലെ സംരംഭകർ തയാറാക്കുന്ന കറിപൗഡറുകൾ, അരിപ്പൊടി, തുണിസഞ്ചി, തുണിത്തരങ്ങൾ, കേക്ക്, പലഹാരങ്ങൾ എന്നിവയാണ് ആദ്യ ഘട്ടത്തിൽ വിൽപന നടത്തുന്നത്. കോഫി ബാർ, ഫ്രീസറോടു കൂടിയ പച്ചക്കറി വിപണന യൂനിറ്റ് തുടങ്ങിയവ രണ്ടാം ഘട്ടത്തിൽ ആരംഭിക്കും. ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ പി. ശ്രുതി അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story