Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2022 5:39 AM IST Updated On
date_range 26 Jun 2022 5:39 AM ISTവിദ്യാർഥികൾക്ക് നീന്തൽ പരിശീലനം
text_fieldsbookmark_border
ഇരിട്ടി: എസ്.എസ്.എൽ.സി, പ്ലസ് ടു ജേതാക്കൾക്ക് നഗരസഭ പദ്ധതിയിൽ ഇരിട്ടി അഗ്നിരക്ഷാസേനയുടെ സഹായത്തോടെ ചാവശ്ശേരി മണ്ണോറ കുളത്തിൽ സൗജന്യ നീന്തൽ പരിശീലനം നൽകി. നീന്തൽ പരിജ്ഞാന സാക്ഷ്യപത്രം ഹാജരാക്കുന്നതിനാണ് പരിശീലനം നൽകിയത്. ചെയർമാൻ കെ. ശ്രീലത ഉദ്‌ഘാടനം ചെയ്‌തു. വൈസ് ചെയർമാൻ പി.പി. ഉസ്‌മാൻ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കെ. സോയ, കെ.പി. അജേഷ്, നജ്‌മുന്നിസ എന്നിവർ സംസാരിച്ചു. നൂറിലേറെ വിദ്യാർഥികൾ പരിശീലനം നേടി. രക്ഷിതാക്കളും നീന്തൽ പരിശീലന കേന്ദ്രത്തിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story