Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2022 5:48 AM IST Updated On
date_range 25 Jun 2022 5:48 AM ISTറെയിൽവേയിൽ ജോലി വാഗ്ദാനം നൽകി പണംതട്ടിയ യുവതി അറസ്റ്റിൽ
text_fieldsbookmark_border
കണ്ണൂർ: റെയിൽവേയിൽ ജോലി വാഗ്ദാനം നൽകി പണം തട്ടിയ യുവതി അറസ്റ്റിൽ. ഇരിട്ടി ചരൾ സ്വദേശി ബിനിഷ ഐസകാണ് അറസ്റ്റിലായത്. കണ്ണൂർ സ്വദേശിനികളായ മൂന്നു യുവതികളാണ് പരാതിയുമായി ആർ.പി.എഫിനെയും റെയിൽവേ പൊലീസിനെയും സമീപിച്ചത്. തുടർന്ന് ടൗൺ സ്റ്റേഷന് കേസ് കൈമാറുകയും ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി ബിൻഷയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ജോലി തരപ്പെടുത്തിക്കൊടുക്കാനായി ആദ്യഘട്ടമെന്ന നിലയിൽ മൂന്നുപേരിൽ നിന്നായി 35,000 രൂപ വീതം തട്ടിയെടുത്തതായാണ് പരാതി. റെയിൽവേയിൽ ടി.ടി.ഇ ആണെന്ന വ്യാജേനയാണ് ഇവരുടെ തട്ടിപ്പ്. ടി.ടി.ഇ യൂനിഫോമിലുള്ള ഫോട്ടോയും യുവതികളെ കാണിച്ചിരുന്നു. പണം നൽകിയ ശേഷം വിവരമൊന്നുമില്ലാത്തതിനെ തുടർന്ന് സംശയം തോന്നിയ യുവതികൾ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തി ആർ.പി.എഫിനോടും റെയിൽവേ പൊലീസിനോടും വിവരം അന്വേഷിക്കുകയായിരുന്നു. കൂടുതൽ പേർ തട്ടിപ്പിനിരയായതായാണ് വിവരം. പടം) ബിൻഷ ഐസക് binsha issac
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
