Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2022 5:40 AM IST Updated On
date_range 25 Jun 2022 5:40 AM ISTവാണിയംകുന്നിലെ അപകടങ്ങളൊഴിവാക്കാന്‍ ഇടപെടൽ
text_fieldsbookmark_border
ചെറുപുഴ: മലയോര ഹൈവേയില്‍ അപകടങ്ങള്‍ പതിവായ വാണിയംകുന്ന് ഭാഗത്ത് അപകടങ്ങള്‍ കുറക്കാന്‍ അധികൃതരുടെ ഇടപെടല്‍. വാഹനങ്ങളുടെ വേഗത കുറക്കുന്നതിനുള്ള നടപടികള്‍ അടിയന്തര പ്രാധാന്യത്തോടെ സ്വീകരിക്കും. റോഡപകടങ്ങള്‍ പതിവാകുന്നതുസംബന്ധിച്ച് ഡി.വൈ.എഫ്.ഐ ചെറുപുഴ മേഖല കമ്മിറ്റി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊതുമരാമത്ത് വകുപ്പ് എൻജിനീയര്‍ സ്ഥലം സന്ദര്‍ശിച്ചു. തളിപ്പറമ്പ് ഡിവിഷന്‍ അസി. എൻജിനീയര്‍ പി.പി. സജിത്താണ് വാണിയംകുന്ന് ഭാഗത്ത് പരിശോധനക്കെത്തിയത്. റോഡിന്റെ കയറ്റിറക്കവും വളവുമാണ് അപകടത്തിനിടയാക്കുന്നതെന്ന് അധികൃതര്‍ വിലയിരുത്തി. ഇത്തരം മേഖലകളില്‍ ആവശ്യമായ വീതി റോഡിനില്ലാത്തതും ഇരുഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ക്ക് പരസ്പരം കാണാന്‍ കഴിയാത്തതും പോരായ്മയാണ്. ഇത് പരിഹരിക്കാന്‍ അടിയന്തരമായി ഇരുഭാഗത്തും അപായസൂചന ബോര്‍ഡുകള്‍ സ്ഥാപിക്കും. വാഹനങ്ങളുടെ വേഗത തടസ്സപ്പെടുത്തുന്ന സംവിധാനങ്ങളും സ്ഥാപിക്കാന്‍ നടപടിയെടുക്കും. ചെറുപുഴ എസ്.ഐ എം.പി. ഷാജി സ്ഥലത്തെത്തി പ്രശ്നത്തിന്റെ ഗൗരവം അധികൃതരെ ബോധ്യപ്പെടുത്തി. മലയോര ഹൈവേയുടെ നിര്‍മാണ കരാറുകാരായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി ജീവനക്കാരും കൂടെയുണ്ടായിരുന്നു. ഡി.വൈ.എഫ്.ഐയെ പ്രതിനിധാനംചെയ്ത് ബ്ലോക്ക് ട്രഷറര്‍ അരുണ്‍പ്രേമും സ്ഥലത്തെത്തിയിരുന്നു. അടുത്ത കാലത്ത് വാണിയംകുന്നിലുണ്ടായ റോഡപകടങ്ങളില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
